---
title: "#kuwait |ഖത്തർ നാവികസേന പ​രി​ശീ​ല​ന ക​പ്പ​ലു​ക​ൾ കു​വൈ​ത്തി​ലെ​ത്തി "
english_title: "#QatarNavyinspectionships #arrive in #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130184/qatarnavyinspectionships-arrive-in-kuwait"
published_at: "2023-07-14T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0ef1945bee_qaternavyship.jpg"
keywords: []
---

# #kuwait |ഖത്തർ നാവികസേന പ​രി​ശീ​ല​ന ക​പ്പ​ലു​ക​ൾ കു​വൈ​ത്തി​ലെ​ത്തി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **നാ​വി​ക​സേ​നാ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഖ​ത്ത​ർ മു​ഹ​മ്മ​ദ് ബി​ൻ ഗാ​നേം അ​ൽ ഗാ​നേം മാ​രി​ടൈം അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന ക​പ്പ​ലു​ക​ൾ കു​വൈ​ത്തി​ലെ​ത്തി. ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് എ​ത്തി​യ നാ​വി​ക​സേ​നാ വി​ദ്യാ​ർ​ഥി​ക​ളെ കു​വൈ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **നാ​വി​ക​സേ​നാ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഖ​ത്ത​ർ മു​ഹ​മ്മ​ദ് ബി​ൻ ഗാ​നേം അ​ൽ ഗാ​നേം മാ​രി​ടൈം അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന ക​പ്പ​ലു​ക​ൾ കു​വൈ​ത്തി​ലെ​ത്തി. ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് എ​ത്തി​യ നാ​വി​ക​സേ​നാ വി​ദ്യാ​ർ​ഥി​ക​ളെ കു​വൈ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു.

അ​ക്കാ​ദ​മി​യു​ടെ വി​ദ്യാ​ർ​ഥി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ​യും ഗ​ൾ​ഫ് കോ​ഓ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ (ജി.​സി.​സി) നാ​വി​ക​സേ​ന​ക​ൾ ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ ഖ​ത്ത​ർ സം​ഘം കു​വൈ​ത്തി​ൽ തു​ട​രും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130184/qatarnavyinspectionships-arrive-in-kuwait)