---
title: "#death | സന്ദർശന വിസയിലെത്തിയ മലയാളി വയോധികൻ സൗദിയിൽ നിര്യാതനായി"
english_title: "#death #elderly #Malayali #visitvisa #passedaway #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130295/death-elderly-malayali-visitvisa-passedaway-saudi"
published_at: "2023-07-14T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b1355ae8df4_deathh.jpg"
keywords: []
---

# #death | സന്ദർശന വിസയിലെത്തിയ മലയാളി വയോധികൻ സൗദിയിൽ നിര്യാതനായി

> **Lead Summary:** **റിയാദ് : **സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി വയോധികൻ നിര്യാതനായി.

## Article Content

**റിയാദ് : **സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി വയോധികൻ നിര്യാതനായി.

റിയാദിൽനിന്ന് 300 കിലോമീറ്ററകലെ ലൈല അഫ്ലാജിൽ കൊല്ലം കരുനാഗപ്പള്ളി കട്ടിൽക്കടവ് അടിനാട് സ്വദേശി കൊച്ചുതറയിൽ റഹീം (75) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

ലൈല അഫ്ലാജിലുള്ള മകളുടെ അടുത്ത് സന്ദർശന വിസയിൽ കുറച്ച് നാൾ മുമ്പാണ് ഇദ്ദേഹം എത്തിയത്.

അസുഖബാധിതനായി ദിവസങ്ങളായി ലൈല അഫ്ലാജിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം അഫ്ലാജിൽ ഖബറടക്കും.

അതിന് വേണ്ടിയുള്ള നടപടികൾ പൂർത്തീകരിക്കാൻ ലൈല അഫ്ലാജ് കെ.എം.സി.സി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും രംഗത്തുണ്ട്.

പിതാവ്: മൊയ്തീൻ കുഞ്ഞ് (പരേതൻ), മാതാവ്: ശരീഫ ബീവി (പരേത), ഭാര്യ: ഫാത്തിമത്ത് (പരേത).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130295/death-elderly-malayali-visitvisa-passedaway-saudi)