---
title: "#uae |പ്രവാസികളുടെ പച്ചയായ ജീവിതാനുഭവങ്ങൾ സദസ്സിലേക്ക്; 'കറിവേപ്പില' നാളെ ദുബൈ അൽ നാസർ ലഷർലാൻഡിൽ"
english_title: "#Greenlifeexperiencesofexpatriates to the #audience; 'kariveppila' play tomorrow at #DubaiAlNasserLushland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130297/greenlifeexperiencesofexpatriates-to-the-audience-kariveppila-play-tomorrow-at-dubaialnasserlushland"
published_at: "2023-07-14T17:23:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b137568cbf4_kariveppila.jpg"
keywords: []
---

# #uae |പ്രവാസികളുടെ പച്ചയായ ജീവിതാനുഭവങ്ങൾ സദസ്സിലേക്ക്; 'കറിവേപ്പില' നാളെ ദുബൈ അൽ നാസർ ലഷർലാൻഡിൽ

> **Lead Summary:** **ദുബൈ: **സ്വന്തം നാടും വീടും വിട്ട് കുടുംബത്തിന് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നവരാണ് ഓരോ പ്രവാസികളും. അവിടെ എത്തി പല ജോലികളും ചെയ്യുന്നത് ഒട്ടേറെ അനുഭവങ്ങൾ താണ്ടിയാണ്. അത്തരത്തിലുള്ള പച്ചയായ ജീവിതാനുഭവങ്ങളാണ് 'കറിവേപ്പില' എന്ന നാടകത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

## Article Content

**ദുബൈ: **സ്വന്തം നാടും വീടും വിട്ട് കുടുംബത്തിന് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നവരാണ് ഓരോ പ്രവാസികളും. അവിടെ എത്തി പല ജോലികളും ചെയ്യുന്നത് ഒട്ടേറെ അനുഭവങ്ങൾ താണ്ടിയാണ്. അത്തരത്തിലുള്ള പച്ചയായ ജീവിതാനുഭവങ്ങളാണ് 'കറിവേപ്പില' എന്ന നാടകത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

മനുഷ്യബന്ധങ്ങൾക്ക് മൂല്യ ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലത്തേക്കാണ് മാസ്റ്റർ മീഡിയ പ്രവാസികൾക്കായി ഈ നാടകം സമർപ്പിക്കുന്നത്. അബ്ബാസ് കൊമ്പനെഴുത്ത് ആണ് സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സുലൈമാൻ മതിലകമാണ് രചനയും ഗാനങ്ങളും തിട്ടപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 15 ശനിയാഴ്ച വൈകുന്നേരമാണ് ദുബൈ അൽ നാസർ ലഷർലാൻഡിൽ നാടകം അരങ്ങേറുക.

യു.എ.യിലെ തന്നെ ഉള്ളവരാണ് ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ ഗഫൂർ എം ഖയ്യാമിന്റെ മെഹ്ഫിലും പ്രേക്ഷകർക്ക് വേറിട്ടൊരനുഭവമാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130297/greenlifeexperiencesofexpatriates-to-the-audience-kariveppila-play-tomorrow-at-dubaialnasserlushland)