---
title: "#UAE | വ്യക്തിഗത വിവരങ്ങൾ; വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത് -മുന്നറിയിപ്പ്"
english_title: "#UAE #personal #information #Donot #respond #fake #messages #warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130305/uae-personal-information-donot-respond-fake-messages-warning"
published_at: "2023-07-14T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b13f31d1dbf_ONLINE.jpg"
keywords: []
---

# #UAE | വ്യക്തിഗത വിവരങ്ങൾ; വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത് -മുന്നറിയിപ്പ്

> **Lead Summary:** **അബുദാബി : ** വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് ലഭിക്കുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

## Article Content

**അബുദാബി : ** വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് ലഭിക്കുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

വ്യാജ വെബ് സൈറ്റുകൾ നിർമിച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ഇത്തരം സൈറ്റുകളിൽനിന്ന് ലഭിക്കുന്ന ലിങ്കുകൾ തുറക്കരുത്.

വ്യാജ സേവനവും ഓഫറുകളുമായി എത്തുന്ന ഇമെയിൽ, എസ്എംഎസ്, ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ആവശ്യപ്പെട്ടു. ഇടപാടുകാരുടെ വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് എന്ന പേരിലും വ്യക്തിഗത, ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഉപഭോക്താക്കളെ സമീപിച്ചും തട്ടിപ്പ് നടത്തുന്നവരുണ്ട്.

അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് ഭീഷണി. പരിഭ്രാന്തരാകുന്ന പലരും രഹസ്യ വിവരങ്ങൾ കൈമാറും. മുൻപ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട് പലർക്കും പണം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ബോധവൽക്കരണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130305/uae-personal-information-donot-respond-fake-messages-warning)