---
title: "#UAE | 1.5 കോടി ടൺ ഹൈഡ്രജൻ ഉൽപാദനം ലക്ഷ്യം; യുഎഇയുടെ ഊർജ നയം പരിഷ്കരിച്ചു"
english_title: "#UAE | 1.5 crore tonnes of hydrogen production target; UAE's Energy Policy Revised"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130312/uae-15-crore-tonnes-of-hydrogen-production-target-uaes-energy-policy-revised"
published_at: "2023-07-14T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b14586856b0_UAE2.jpg"
keywords: []
---

# #UAE | 1.5 കോടി ടൺ ഹൈഡ്രജൻ ഉൽപാദനം ലക്ഷ്യം; യുഎഇയുടെ ഊർജ നയം പരിഷ്കരിച്ചു

> **Lead Summary:** **അബുദാബി : **27 വർഷംകൊണ്ട് 1.5 കോടി ടൺ ഹൈഡ്രജൻ ഉൽപാദനം ലക്ഷ്യമിട്ട് യുഎഇയുടെ ഊർജ നയം പരിഷ്കരിച്ചു. 2031ൽ 14 ലക്ഷം ടൺ ഹൈഡ്രജൻ ഉൽപാദനം ഘട്ടംഘട്ടമായി വർധിപ്പിച്ച് ലക്ഷ്യം നേടാനാണ് പദ്ധതി.

## Article Content

**അബുദാബി : **27 വർഷംകൊണ്ട് 1.5 കോടി ടൺ ഹൈഡ്രജൻ ഉൽപാദനം ലക്ഷ്യമിട്ട് യുഎഇയുടെ ഊർജ നയം പരിഷ്കരിച്ചു. 2031ൽ 14 ലക്ഷം ടൺ ഹൈഡ്രജൻ ഉൽപാദനം ഘട്ടംഘട്ടമായി വർധിപ്പിച്ച് ലക്ഷ്യം നേടാനാണ് പദ്ധതി.

നവംബറിൽ കാലാവസ്ഥാ ഉച്ചകോടിക്കു ആതിഥ്യം വഹിക്കാനിരിക്കെ ഊർജ നയ പരിഷ്കാരത്തിന് വൻ പ്രാധാന്യമുണ്ട. കാർബൺ മലിനീകരണം 2030 ഓടെ 40% കുറയ്ക്കാൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

പുനരുപയോഗ ഊർജം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജന് താരതമ്യേന വില കുറവായിരിക്കുമെന്ന് ഊർജ, പെട്രോളിയം വിഭാഗം അണ്ടർ സെക്രട്ടറി ഷരീഫ് അൽ ഒലാമ പറഞ്ഞു.

യുഎസ് ഇൻഫ്ലേഷൻ റിഡക്‌ഷൻ ആക്ട് (ഐആർഎ) അനുസരിച്ചായിരിക്കും നയരൂപീകരണം. യൂറോപ്പിലും ഇന്ത്യയിലും ഗ്രീൻ‍ ഹൈ‍ഡ്രജൻ അവതരിപ്പിച്ച് ഉൽപാദനം ശക്തമാക്കുന്നതോടെ ചെലവ് വീണ്ടും കുറയ്ക്കാനാകുമെന്നും പറഞ്ഞു.

2031ൽ പ്രതീക്ഷിക്കുന്ന 14 ലക്ഷത്തിൽ 10 ലക്ഷം ടൺ ഹൈഡ്രജൻ മസ്ദർ ഉൽപാദിപ്പിക്കും. പ്രകൃതിവാതകം ഉപയോഗിച്ച് 4 ലക്ഷം ടൺ നീല ഹൈഡ്രജനും ഉൽപാദിപ്പിക്കും. റുവൈസിലും ഖലീഫ ഇൻഡസ്ട്രിയൽ സോണിലുമാകും ഹൈഡ്രജൻ പ്ലാന്റുകൾ സ്ഥാപിക്കുക.

പുതുക്കിയ ഊർജ നയത്തിൽ നിലവിലെ 3.2 ജിഗാവാട്ടിൽ നിന്ന് 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജ ശേഷി മൂന്നിരട്ടിയായി വർധിച്ച് 14 ജിഗാവാട്ടായി ഉയർത്തും. 2030 ഓടെ മൊത്തം ഊർജ ഉൽപാദന ചെലവ് 10,000-15,000 കോടി ദിർഹമായി കുറയുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130312/uae-15-crore-tonnes-of-hydrogen-production-target-uaes-energy-policy-revised)