---
title: "#death | ജീവനൊടുക്കിയ പ്രവാസി യുവാവിന്‍റെ മൃതദേഹം സൗദി അറേബ്യയില്‍ സംസ്കരിച്ചു"
english_title: "#body  #expatriate #youth  #committed #suicide #buried  #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130363/body-expatriate-youth-committed-suicide-buried-saudiarabia"
published_at: "2023-07-14T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b16d2f07661_death.jpg"
keywords: []
---

# #death | ജീവനൊടുക്കിയ പ്രവാസി യുവാവിന്‍റെ മൃതദേഹം സൗദി അറേബ്യയില്‍ സംസ്കരിച്ചു

> **Lead Summary:** **റിയാദ്: **സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫിൽ ആത്മഹത്യ ചെയ്ത തമിഴ് യുവാവിന്‍റെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ അൽ ബാഹയിൽ സംസ്കരിച്ചു.

## Article Content

**റിയാദ്: **സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫിൽ ആത്മഹത്യ ചെയ്ത തമിഴ് യുവാവിന്‍റെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ അൽ ബാഹയിൽ സംസ്കരിച്ചു.

മധുരൈ നെല്ലൂർ തെനൈയ്യമംഗലം സ്വദേശിയായ തേതംപട്ടി രാജ രാജേന്ദ്രെൻറ (33) മൃതദേഹമാണ് കഴിഞ്ഞ ദിവസം മറമാടിയത്.

മെയ് അഞ്ചിന് ത്വാഇഫിലെ അൽ ഉസാമിൽ താമസസ്ഥലത്താണ് രാജേന്ദ്രൻ തൂങ്ങിമരിച്ചത്. മരണാന്തര നടപടികൾ പൂർത്തീകരിക്കാൻ ത്വാഇഫിലുള്ള സഹോദരൻ നന്ദീശ്വരൻ രാജേന്ദ്രനെ കുടുംബം ചുമതലപ്പെടുത്തിയിരുന്നു.

ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗവുമായ നാലകത്ത് മുഹമ്മദ് സ്വാലിഹ് നിയമനടപടികള്‍ പൂര്‍ത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.

മൃതദേഹം ജിദ്ദയിൽ കൊണ്ടുപോയി സംസ്കരിക്കാൻ കാലതാമസം നേരിട്ടതിനാൽ അൽ ബാഹയിൽ നിന്നും അനുമതി ലഭ്യമാക്കി സംസ്കരിക്കുകയായിരുന്നു.

ആറുവർഷമായി ത്വാഇഫിലെ ജൈം ഹോട്ടലിൽ ഷവർമ മേക്കറായി ജോലി ചെയ്‌തിരുന്ന രാജേന്ദ്രൻ ഈ വർഷം ജനുവരിയിലാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ആത്‍മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. മാതാവും ഭാര്യയും മുന്ന് വയസ്സുള്ള മകനുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130363/body-expatriate-youth-committed-suicide-buried-saudiarabia)