---
title: "സൗദിയില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്"
english_title: "Saudi Arabia bans flights from seven countries"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13038/saudi-arabia-bans-flights-from-seven-countries"
published_at: "2021-11-27T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a19c9ac864c_flight.jpg"
keywords: []
---

# സൗദിയില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്

> **Lead Summary:** **റിയാദ് : **കൊവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

## Article Content

**റിയാദ് : **കൊവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം കഴിയേണ്ടി വരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13038/saudi-arabia-bans-flights-from-seven-countries)