---
title: "#saudi|  സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒളിപ്പിച്ചത് 18 ലക്ഷത്തിലേറെ ലഹരി ഗുളികകള്‍   "
english_title: "#drug hunt  #Saudi # than 18 lakh drugs were hidden "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130385/drug-hunt-saudi-than-18-lakh-drugs-were-hidden"
published_at: "2023-07-14T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b179a993998_saudi_.jpg"
keywords: []
---

# #saudi|  സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒളിപ്പിച്ചത് 18 ലക്ഷത്തിലേറെ ലഹരി ഗുളികകള്‍   

> **Lead Summary:** **റിയാദ്: [ **സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അല്‍ ജൗഫ് മേഖലയില്‍ സകാക്കയിലെ ഫാമിലെ രഹസ്യ ഭൂഗര്‍ഭ ഗോഡൗണില്‍ ഒളിപ്പിച്ച 18 ലക്ഷത്തിലധികം ആംഫെറ്റാമൈന്‍ ലഹരി ഗുളികകൾ പിടിച്ചെടുത്തു .സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.

## Article Content

**റിയാദ്: [ **സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അല്‍ ജൗഫ് മേഖലയില്‍ സകാക്കയിലെ ഫാമിലെ രഹസ്യ ഭൂഗര്‍ഭ ഗോഡൗണില്‍ ഒളിപ്പിച്ച 18 ലക്ഷത്തിലധികം ആംഫെറ്റാമൈന്‍ ലഹരി ഗുളികകൾ പിടിച്ചെടുത്തു .സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.

ജനറല്‍ ഡയറ്കടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഇവിടെ ഒരു വെയര്‍ഹൗസിന്റെ തറയില്‍ വലിയ കുഴിയുണ്ടാക്കി അതില്‍ ലഹരി ഗുളികകള്‍ ഒളിപ്പിക്കുകയായിരുന്നു. തറയുടെ മുകള്‍ഭാഗത്ത് വെള്ള നിറത്തിലുള്ള ടൈല്‍ പാകിയിരുന്നു. കേസില്‍ ഒരു യെമന്‍ സ്വദേശിയും മൂന്ന് സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130385/drug-hunt-saudi-than-18-lakh-drugs-were-hidden)