---
title: "#Warning | വേ​ന​ൽ​ച്ചൂ​ട്​ ക​ന​ക്കുന്നു; തീ​പി​ടി​ത്ത​ത്തി​ന് സാധ്യത, മു​ന്ന​റി​യി​പ്പു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ദ​ഗ്​​ധ​ർ"
english_title: "#Warning #summer #heat #burning #CivilDefense #experts #warn #fire #risk"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130435/warning-summer-heat-burning-civildefense-experts-warn-fire-risk"
published_at: "2023-07-15T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b21b22c36e4_fire.jpg"
keywords: []
---

# #Warning | വേ​ന​ൽ​ച്ചൂ​ട്​ ക​ന​ക്കുന്നു; തീ​പി​ടി​ത്ത​ത്തി​ന് സാധ്യത, മു​ന്ന​റി​യി​പ്പു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ദ​ഗ്​​ധ​ർ

> **Lead Summary:** **അ​ജ്മാ​ന്‍ : **വേ​ന​ൽ​ച്ചൂ​ട്​ ക​ന​ക്കു​ന്ന​തി​നാ​ൽ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന ഏ​ഴു വ​സ്തു​ക്ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ദ​ഗ്​​ധ​ർ.

## Article Content

**അ​ജ്മാ​ന്‍ : **വേ​ന​ൽ​ച്ചൂ​ട്​ ക​ന​ക്കു​ന്ന​തി​നാ​ൽ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന ഏ​ഴു വ​സ്തു​ക്ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ദ​ഗ്​​ധ​ർ.

ഗ്യാ​സ് കു​പ്പി​ക​ൾ, സി​ഗ​ര​റ്റ് ലൈ​റ്റ​റു​ക​ൾ, പോ​ർ​ട്ട​ബി​ൾ ചാ​ർ​ജ​ർ, ഫോ​ൺ ബാ​റ്റ​റി, ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ, ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റ്, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ, പെ​ർ​ഫ്യൂം ബോ​ട്ടി​ൽ എ​ന്നി​വ വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്​ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മാ​കും.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് വാ​ഹ​ന തീ​പി​ടി​ത്ത​ങ്ങ​ളു​ടെ നി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​ർ പ്ര​ത്യേ​കം മു​ന്ന​റി​യി​പ്പ്​ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം കാ​റു​ക​ളി​ൽ തീ​പി​ടി​ത്തം ഒ​ഴി​വാ​ക്കാ​ൻ ആ​റ് മാ​ർ​ഗ​ങ്ങ​ൾ കൂ​ടി നി​ര്‍ദേ​ശി​ച്ചു.

വാ​ഹ​ന​ത്തി​ലെ വെ​ള്ളം, എ​ൻ​ജി​ൻ ഓ​യി​ൽ എ​ന്നി​വ ദി​നം​പ്ര​തി നി​രീ​ക്ഷി​ക്കു​ക, പ​തി​വാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ക, വാ​ഹ​ന​ത്തി​ല്‍ പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക, വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​മ്പോ​ൾ എ​ൻ​ജി​ൻ നി​ർ​ത്തു​ക, ചോ​ർ​ച്ച ത​ട​യാ​ൻ ഇ​ന്ധ​ന ടാ​ങ്കി​ന്‍റെ അ​ട​പ്പ് അ​ട​ച്ചെ​ന്നു​റ​പ്പ് വ​രു​ത്തു​ക, ഒ​രു പ്ര​ഥ​മ​ശു​ശ്രൂ​ഷ ബാ​ഗ് സൂ​ക്ഷി​ക്കു​ക​യും അ​തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടു​ക​യും ചെ​യ്യു​ക, എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ളു​ടെ കാ​ലി​ക​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ക എ​ന്നീ കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​ര്‍ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130435/warning-summer-heat-burning-civildefense-experts-warn-fire-risk)