കൊവിഡ്; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

കൊവിഡ്; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്
Nov 27, 2021 10:20 AM | By Anjana Shaji

അബുദാബി : പുതിയ കൊവിഡ് വകഭേദത്തിന്റെ(Covid 19 variant) പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ(UAE) വിലക്ക് ഏര്‍പ്പെടുത്തി.

ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്‌സ്വാന(Botswana ), ലിസോത്തോ(Lesotho), ഇസ്വാതിനി(Eswatini), സിംബാവെ(Zimbabwe), മൊസംബിക്(Mozambique ) എന്നീ രിജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇയില്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും അറിയിച്ചു.

നവംബര്‍ 29 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം യുഎഇയിലേക്ക് വരാം. എന്നാല്‍ യുഎഇ പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുകളുണ്ട്. ഇവര്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് ഫലം കരുതണം.

വിമാനത്താവളത്തില്‍ റാപിഡ് പരിശോധനയ്ക്ക് വിധേയരാകണം. 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും രാജ്യത്ത് പ്രവേശിച്ച ശേഷം ഒമ്പതാം ദിവസം പിസിആര്‍ പരിശോധന നടത്തുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഈ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് യുഎഇ നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

യുഎഇ പൗരന്മാര്‍ ഈ ഏഴ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധികള്‍, അടിയന്തര മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഇളവുകളുണ്ട്.

covid; Passengers from seven countries are barred from entering the UAE

Next TV

Related Stories
അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

Jan 28, 2022 09:58 PM

അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

അനധികൃതമായി താമസിച്ചുവരികയായിരുന്ന് മൂന്ന് വിദേശികളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ്...

Read More >>
മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

Jan 28, 2022 09:50 PM

മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പൊലീസിന്റെ...

Read More >>
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
Top Stories