---
title: "#uae |ചൂ​ട്​ ക​ന​ക്കു​ന്ന​തി​നി​ടെ ആ​ശ്വാ​സ​മാ​യി മ​ഴ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ബൂ​ദ​ബി പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ "
english_title: "#Rain as a #relief while #digging the #heat; #AbuDhabiPolice warns to be cautious"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130441/rain-as-a-relief-while-digging-the-heat-abudhabipolice-warns-to-be-cautious"
published_at: "2023-07-15T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b220d73ac51_abudabi.jpg"
keywords: []
---

# #uae |ചൂ​ട്​ ക​ന​ക്കു​ന്ന​തി​നി​ടെ ആ​ശ്വാ​സ​മാ​യി മ​ഴ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ബൂ​ദ​ബി പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ 

> **Lead Summary:** **ദു​ബൈ:** ചൂ​ട്​ ക​ന​ക്കു​ന്ന​തി​നി​ടെ ആ​ശ്വാ​സ​മാ​യി രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചെ​റു മ​ഴ. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ്​ ആ​ശ്വാ​സ മ​ഴ അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ, ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്.

## Article Content

**ദു​ബൈ:** ചൂ​ട്​ ക​ന​ക്കു​ന്ന​തി​നി​ടെ ആ​ശ്വാ​സ​മാ​യി രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചെ​റു മ​ഴ. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ്​ ആ​ശ്വാ​സ മ​ഴ അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ, ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം മ​ഴ​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ബൂ​ദ​ബി പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ൽ​ഐ​നി​ൽ അ​ൽ ഹി​യാ​ർ പ്ര​ദേ​ശ​ത്താ​ണ്​ മ​ഴ ല​ഭി​ച്ച​ത്. ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡി​ൽ മ​ഴ പെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

അ​ൽ​ഐ​ൻ ഭാ​ഗ​ത്തെ ഒ​മാ​ൻ അ​തി​ർ​ത്തി​ക്ക​പ്പു​റം മ​ഹ്​​ദ​യി​ൽ ശ​ക്​​ത​മാ​യ മ​ഴ​യാ​ണ്​ വെ​ള്ളി​യാ​ഴ്ച ല​ഭി​ച്ച​ത്. അ​തേ​സ​മ​യം രാ​ജ്യ​ത്ത്​ വേ​ന​ൽ​ച്ചൂ​ട്​ ശ​ക്​​ത​മാ​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച അ​ബൂ​ദ​ബി അ​ൽ ദ​ഫ്ര മേ​ഖ​ല​യി​ലെ മ​സൈ​രി​യ​യി​ൽ 48.8 ഡി​ഗ്രി സെ​ല​ൽ​ഷ്യ​സാ​ണ്​ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130441/rain-as-a-relief-while-digging-the-heat-abudhabipolice-warns-to-be-cautious)