---
title: "#uae | പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇ യിൽ ; നിരവധി വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചയാകും."
english_title: "#Prime Minister #Narendra Modi # in UAE #Many topics # discussed during the visit"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130502/prime-minister-narendra-modi-in-uae-many-topics-discussed-during-the-visit"
published_at: "2023-07-15T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b24503ab4ee_u_a_e.jpg"
keywords: []
---

# #uae | പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇ യിൽ ; നിരവധി വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചയാകും.

> **Lead Summary:** **അബുദാബി: [ **ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ . അബുദാബി പ്രസിഡന്ഷ്യൽ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാർ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങൾ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനത്തിൽ ചർച്ചയാകും.

## Article Content

**അബുദാബി: [ **ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ . അബുദാബി പ്രസിഡന്ഷ്യൽ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാർ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങൾ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനത്തിൽ ചർച്ചയാകും.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സന്ദർശനം നിർണായകമാവും. ഒപ്പം ഇക്കാര്യത്തിൽ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചേക്കും.

ആഗോള തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർത്തുന്നതിനാണ് വ്യാപാരം രൂപയിലേക്ക് മാറ്റാൻ വിദേശ ശക്തികളുമായി ഇന്ത്യ ധാരണയിലെത്താൻ ശ്രമിക്കുന്നത്. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴിയാണ് നരേന്ദ്ര മോദി യുഎഇയില്‍ എത്തിയിരിക്കുന്നത് . ഇന്ന് തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്യും .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130502/prime-minister-narendra-modi-in-uae-many-topics-discussed-during-the-visit)