---
title: "#kuwait |സാ​ൽ​മി മേ​ഖ​ല​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു "
english_title: "#Manyvehicles were set on #fire in #Salmi "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130520/manyvehicles-were-set-on-fire-in-salmi"
published_at: "2023-07-15T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b251e960cfd_busfire.jpg"
keywords: []
---

# #kuwait |സാ​ൽ​മി മേ​ഖ​ല​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **സാ​ൽ​മി മേ​ഖ​ല​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. നാ​ലു വാ​ഹ​ന​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഒ​രു ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **സാ​ൽ​മി മേ​ഖ​ല​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. നാ​ലു വാ​ഹ​ന​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഒ​രു ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

ഷ​ഖ​യ, ജ​ഹ്‌​റ, ഹ​ർ​ഫി മേ​ഖ​ല​ക​ളി​ലെ അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ​യ​ണ​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ചു. രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ തീ​പി​ടി​ത്ത കേ​സു​ക​ൾ കൂ​ടി​യു​ണ്ട്. രാ​ജ്യ​ത്ത് ഈ ​വ​ർ​ഷം ജൂ​ലൈ മൂ​ന്നു വ​രെ 2,150 തീ​പി​ടി​ത്ത​മാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന കൈ​കാ​ര്യം ചെ​യ്ത​ത്.വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്.

അ​ടു​ത്തി​ടെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്ര​ക്കി​ന് തീ​പി​ടി​ച്ചി​രു​ന്നു. നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ലും തീ​പി​ടി​ക്കു​ന്നു​ണ്ട്. അ​ശ്ര​ദ്ധ​യാ​ണ്​ വാ​ഹ​ന​ങ്ങ​ളി​ലെ തീ​പി​ടി​ത്ത​ത്തി​ന്​ പ്ര​ധാ​ന കാ​ര​ണം. വാ​ഹ​ന​ങ്ങ​ളി​ലെ ഇ​ന്ധ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വും ചൂ​ടു​കാ​റ്റും തീ ​പ​ട​രാ​ൻ കാ​ര​ണ​മാ​ണ്. വാ​ഹ​ന​ങ്ങ​ളി​ലെ സീ​റ്റു​ക​ള്‍ തു​ണി​യും പ​ഞ്ഞി​യും കൊ​ണ്ടു​ണ്ടാ​ക്കു​ന്ന​താ​ണ്.

ചെ​റി​യ തീ​പ്പൊ​രി പ​ട​ർ​ന്ന്​ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാം.വേ​ന​ൽ​ക്കാ​ല​ത്ത് അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ ക​രു​തു​ന്ന​ത്​ ഗു​ണ​ക​ര​മാ​ണ്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്റെ​യും പൊ​ലീ​സി​ന്റെ​യും സ​ഹാ​യം തേ​ടാ​ൻ മ​ടി​ക്ക​രു​ത്.

ഈ ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം ത​ണ​ലു​ള്ളി​ട​ത്ത് വാ​ഹ​ന​ങ്ങ​ൾ​ നി​ർ​ത്തി​യി​ടു​ക വാ​ഹ​ന​ത്തി​ലി​രു​ന്ന്​ പു​ക​വ​ലി​ക്ക​രു​ത്​ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി​യി​ട​രു​ത്​പ​വ​ർ​ബാ​ങ്കും പോ​ർ​ട്ട​ബ്ൾ ചാ​ർ​ജ​റും പോ​ലെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ വെ​ക്ക​രു​ത്​ക​രി​യും പു​ക​യും ക​രി​ഞ്ഞ മ​ണ​വും പോ​ലെ​യു​ള്ള അ​ട​യാ​ള​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​രു​ത്​ഗ്യാ​സ്​ ലൈ​റ്റ​ർ വാ​ഹ​ന​ത്തി​ൽ ക​രു​ത​രു​ത്, റേ​ഡി​യേ​റ്റ​റി​ൽ വെ​ള്ളം/ കൂ​ള​ൻ​റ്​ ഉ​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130520/manyvehicles-were-set-on-fire-in-salmi)