---
title: "#uae | തൊഴില്‍ അവസരങ്ങളുണ്ടെന്ന് പരസ്യം; വ്യാജമെന്ന് വ്യക്തമാക്കി പൊലീസ്"
english_title: "#Advertising #job #openings  #police #clarified  #fake"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130565/advertising-job-openings-police-clarified-fake"
published_at: "2023-07-15T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2791d59cbb_job.jpg"
keywords: []
---

# #uae | തൊഴില്‍ അവസരങ്ങളുണ്ടെന്ന് പരസ്യം; വ്യാജമെന്ന് വ്യക്തമാക്കി പൊലീസ്

> **Lead Summary:** **ഷാര്‍ജ: **ജോലി ഒഴിവുകള്‍ സംബന്ധിച്ച് ഷാര്‍ജ പൊലീസിന്റെ പേരില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ പരസ്യം വ്യാജമാണെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു.

## Article Content

**ഷാര്‍ജ: **ജോലി ഒഴിവുകള്‍ സംബന്ധിച്ച് ഷാര്‍ജ പൊലീസിന്റെ പേരില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ പരസ്യം വ്യാജമാണെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു.

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് ഷാര്‍ജ പൊലീസില്‍ തൊഴില്‍ അവസരങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതായിരുന്നു പരസ്യം. എന്നാല്‍ ഇത് വ്യാജമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റും ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളും ആശ്രയിക്കണമെന്നും ഷാര്‍ജ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹമായ കുറ്റമാണെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130565/advertising-job-openings-police-clarified-fake)