---
title: "#death | ഹജ്ജ്​ തീർഥാടകനായ കണ്ണൂർ സ്വദേശി മക്കയിൽ അന്തരിച്ചു"
english_title: "#person  #performed #Hajj #KeralaHajj #Committee #passedaway  #Makkah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130615/person-performed-hajj-keralahajj-committee-passedaway-makkah"
published_at: "2023-07-15T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2a3760a96e_death.jpg"
keywords: []
---

# #death | ഹജ്ജ്​ തീർഥാടകനായ കണ്ണൂർ സ്വദേശി മക്കയിൽ അന്തരിച്ചു

> **Lead Summary:** **മക്ക: **കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയയാൾ മക്കയിൽ അന്തരിച്ചു. കണ്ണൂർ ചക്കരക്കല്ല് സ്വദേശി അബ്​ദുറഹ്​മാൻ നരിക്കുന്നിന്റെ മകൻ അബ്​ദുൽ ഖാദറാണ് മരിച്ചത്.

## Article Content

**മക്ക: **കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയയാൾ മക്കയിൽ അന്തരിച്ചു. കണ്ണൂർ ചക്കരക്കല്ല് സ്വദേശി അബ്​ദുറഹ്​മാൻ നരിക്കുന്നിന്റെ മകൻ അബ്​ദുൽ ഖാദറാണ് മരിച്ചത്.

സഹോദരനൊപ്പം ഹജ്ജ് നിർവ്വഹിക്കാൻ എത്തിയ അദ്ദേഹം കർമങ്ങൾ പൂർത്തിയാക്കുന്നതിനിടെ ന്യുമോണിയ ബാധിതനാവുകയായിരുന്നു.

മക്കയിലെ അൽനൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്ഛിച്ച് ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മറിയം ആണ് ഭാര്യ. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130615/person-performed-hajj-keralahajj-committee-passedaway-makkah)