---
title: "#UAE | കൈനിറയെ ഭക്ഷണപ്പൊതികളും അയാൾ ഇത്തവണയും എത്തി; തൊഴിലാളികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു "
english_title: "#UAE #arrived #handfuls #food #parcels #Food #packets #distributed #workers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130652/uae-arrived-handfuls-food-parcels-food-packets-distributed-workers"
published_at: "2023-07-15T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2b72356e88_SIJU.jpg"
keywords: []
---

# #UAE | കൈനിറയെ ഭക്ഷണപ്പൊതികളും അയാൾ ഇത്തവണയും എത്തി; തൊഴിലാളികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു 

> **Lead Summary:** **ഷാർജ : **കൈനിറയെ ഭക്ഷണപ്പൊതികളും മനസ്സ് നിറയെ നന്മയുമായി സിജു പന്തളം ഇപ്രാവശ്യവും തൊഴിലാളികളെ തേടിയെത്തി.

## Article Content

**ഷാർജ : **കൈനിറയെ ഭക്ഷണപ്പൊതികളും മനസ്സ് നിറയെ നന്മയുമായി സിജു പന്തളം ഇപ്രാവശ്യവും തൊഴിലാളികളെ തേടിയെത്തി.

മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പൊലീത്ത ദൈവദാസൻ മാർ ഈവാനിയോസിന്‍റെ 70 –ാം ഓർമ്മ തിരുന്നാൾ സഭ ആചരിക്കുന്നതിന്‍റെ ഭാഗമായാണ് യുഎഇയിലെ സാമൂഹിക പ്രവർത്തകനും മലങ്കര കത്തോലിക്കാ സഭാ മാവേലിക്കര രൂപതാ അംഗവുമായ സിജു പന്തളം പതിവ് തെറ്റാതെ ഇത്തവണയും ലേബർ ക്യാംപുകളിൽ നേർച്ച നേർന്ന ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.

ദുബായ്, ഷാർജ, അജ്‌മാൻ ലേബർ ക്യാംപുകളിലാണ് ഭക്ഷണം വിതരണം ചെയ്തത്. ജോലി നഷ്ടപ്പെട്ടും രോഗാവസ്ഥയിലും പ്രയാസപ്പെട്ട് കഴിയുന്ന ഒട്ടേറെ പേര്‍ക്ക് ഇത് വലിയ സഹായമായി. ട്രക്ക് ഡ്രൈവറായ സിജു പന്തളം തന്‍റെ വരുമാനത്തിൽ നിന്ന് തുക കണ്ടെത്തിയാണ് ജീവകാരുണ്യ പ്രവൃത്തി ചെയ്യുന്നത്.

എല്ലാ വർഷവും ഇത്തരത്തിൽ ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും ഇനിയും തുടരുമെന്നും സിജു പറഞ്ഞു. ഇപ്രാവശ്യം മകൾ ഏയ്ഞ്ചലയും സിജുവിനോടൊപ്പമെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130652/uae-arrived-handfuls-food-parcels-food-packets-distributed-workers)