---
title: "#missingcase | പ്രവാസി മലയാളി യുവാവിനെ സൗദിയിൽ കാണാതായ സംഭവം. അന്വേഷണം ഊർജിതമാക്കി"
english_title: "#missingcase | The incident of expatriate Malayali youth missing in Saudi. Investigation intensified"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130661/missingcase-the-incident-of-expatriate-malayali-youth-missing-in-saudi-investigation-intensified"
published_at: "2023-07-15T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2bdd13bfa2_death.jpg"
keywords: []
---

# #missingcase | പ്രവാസി മലയാളി യുവാവിനെ സൗദിയിൽ കാണാതായ സംഭവം. അന്വേഷണം ഊർജിതമാക്കി

> **Lead Summary:** **റിയാദ് : ** പ്രവാസി മലയാളി യുവാവിനെ സൗദി അറേബ്യയിലെ ജിദ്ദയില്‍ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.

## Article Content

**റിയാദ് : ** പ്രവാസി മലയാളി യുവാവിനെ സൗദി അറേബ്യയിലെ ജിദ്ദയില്‍ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.

മലപ്പുറം തിരൂർ കാരത്തൂർ സ്വദേശിയായ ആഷിഖ് എന്ന യുവാവിനെയാണ് ജിദ്ദയിൽ നിന്ന് കാണാതായതായി സുഹൃത്തുക്കൾ അറിയിച്ചത്.

ജിദ്ദയിൽ ബഖാലകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖിനെ കുറിച്ച് നാലു ദിവസമായി ഒരു വിവരവുമില്ലെന്നാണ് പരാതി.

യുവാവിന്‍റെ 0533490943 എന്ന ഫോൺ നമ്പർ പ്രവർത്തനരഹിതമാണെന്ന് ജോലിചെയ്യുന്ന സ്ഥാപന അധികൃതരും അറിയിച്ചു. നേരത്തേ യാംബുവിലും ജോലി ചെയ്തിരുന്ന ആഷിഖ് അപ്രത്യക്ഷമായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യാപക അന്വേഷണം ആരംഭിച്ചു.

ആഷിഖിനെ കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0592720100 എന്ന ഫോൺ നമ്പറിൽ വിവരമറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130661/missingcase-the-incident-of-expatriate-malayali-youth-missing-in-saudi-investigation-intensified)