---
title: "#uae |പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം; ഇന്ത്യ-യു.എ.ഇ സഹകരണം പുതിയ ഘട്ടത്തിലേക്ക് "
english_title: "#PrimeMinisterNarendraModi's #visit #India-UAE cooperation to a #newlevel"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130763/primeministernarendramodis-visit-india-uae-cooperation-to-a-newlevel"
published_at: "2023-07-16T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b37af701aed_uaeindia.jpg"
keywords: []
---

# #uae |പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം; ഇന്ത്യ-യു.എ.ഇ സഹകരണം പുതിയ ഘട്ടത്തിലേക്ക് 

> **Lead Summary:** **ദു​ബൈ: **പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​ത്തി​ലൂ​ടെ വി​ക​സി​ച്ച ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ന​യ​ത​ന്ത്ര, വ്യാ​പാ​ര സ​ഹ​ക​ര​ണം പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം. 2022, 2023 വ​ർ​ഷ​ങ്ങ​ളി​ൽ അ​തി​വേ​ഗ​മാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ത്തി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ വ​ള​ർ​ച്ച കൈ​വ​രി​ച്ച​ത്.

## Article Content

**ദു​ബൈ: **പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​ത്തി​ലൂ​ടെ വി​ക​സി​ച്ച ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ന​യ​ത​ന്ത്ര, വ്യാ​പാ​ര സ​ഹ​ക​ര​ണം പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം. 2022, 2023 വ​ർ​ഷ​ങ്ങ​ളി​ൽ അ​തി​വേ​ഗ​മാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ത്തി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ വ​ള​ർ​ച്ച കൈ​വ​രി​ച്ച​ത്.

വ്യാ​പാ​രം, ഊ​ർ​ജം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ഭ​ക്ഷ്യ​സു​ര​ക്ഷ, സാ​മ്പ​ത്തി​ക​രം​ഗ​ത്തെ സാ​​ങ്കേ​തി​ക​വി​ദ്യ, പ്ര​തി​രോ​ധം, സം​സ്കാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ വാ​തി​ലു​ക​ൾ തു​റ​ക്ക​പ്പെ​ട്ട​ത്. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മ​ല്ല, മേ​ഖ​ല​യി​ലെ മ​റ്റു സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ്​ സ​ഹ​ക​ര​ണം.

വി​വി​ധ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച വ​ഴി​യും ആ​കെ 380 കോ​ടി ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യ​ക്ഷ​ത്തി​ലും പ​രോ​ക്ഷ​മാ​യും ഗു​ണം ല​ഭി​ക്കു​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ന്ന ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളും ക​രാ​റു​ക​ളും നി​ര​വ​ധി​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130763/primeministernarendramodis-visit-india-uae-cooperation-to-a-newlevel)