---
title: "#saudi |ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ച മ​ല​യാ​ളി ഫുട്‍ബോളറായ ഷാഹിദിന്റെ മൃതദേഹം ഖബറടക്കി "
english_title: "The body of #MalayalifootballerShahid, who #died of a heart attack, was buried"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130779/the-body-of-malayalifootballershahid-who-died-of-a-heart-attack-was-buried"
published_at: "2023-07-16T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b381f9bfeda_deathjiddha.jpg"
keywords: []
---

# #saudi |ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ച മ​ല​യാ​ളി ഫുട്‍ബോളറായ ഷാഹിദിന്റെ മൃതദേഹം ഖബറടക്കി 

> **Lead Summary:** **ജി​ദ്ദ: **ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ച മ​ല​പ്പു​റം അ​രീ​ക്കോ​ട് തെ​ര​ട്ട​മ്മ​ൽ സ്വ​ദേ​ശി ഷാ​ഹി​ദ് എ​ന്ന ഈ​പ്പു​വി​​ന്റെ മൃതദേഹം ഖ​ബ​റ​ട​ക്കി.

## Article Content

**ജി​ദ്ദ: **ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ച മ​ല​പ്പു​റം അ​രീ​ക്കോ​ട് തെ​ര​ട്ട​മ്മ​ൽ സ്വ​ദേ​ശി ഷാ​ഹി​ദ് എ​ന്ന ഈ​പ്പു​വി​​ന്റെ മൃതദേഹം ഖ​ബ​റ​ട​ക്കി.

വെ​ള്ളി​യാ​ഴ്ച മ​ക്ക മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ പ്ര​ഭാ​ത ന​മ​സ്കാ​രാ​ന​ന്ത​രം ജ​ന്ന​ത്തു​ൽ മു​അ​ല്ല​യി​ലാ​ണ് ഖ​ബ​റ​ട​ക്കി​യ​ത്. ജി​ദ്ദ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന മ​ല​യാ​ളി ഫു​ട്‍ബാ​ള​റാ​യ ഷാ​ഹി​ദ്​ ടൗ​ൺ ടീം ​സ്‌​ട്രൈ​ക്കേ​ഴ്‌​സ് ക്ല​ബി​ൽ മു​ൻ​നി​ര ക​ളി​ക്കാ​ര​നാ​യി​രു​ന്നു.

ദീ​ർ​ഘ​കാ​ല​മാ​യി ജി​ദ്ദ​യി​ൽ പ്ര​വാ​സി​യാ​ണ്. ജി​ദ്ദ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് സ്ട്രീ​റ്റി​ൽ മ​ക്കാ​നി എ​ന്ന പേ​രി​ൽ റ​​സ്റ്റാ​റ​ന്റ്​ ന​ട​ത്തു​ക​യാ​യി​രു​ന്നു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് ജി​ദ്ദ​യി​ലെ കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മ​രി​ച്ചു.

ഭാ​ര്യ മ​ർ​സീ​ന മോ​ളും മ​ക​ൻ ആ​റു​മാ​സ​മാ​യ ഇ​വാ​ൻ ആ​ദ​മും സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ജി​ദ്ദ​യി​ലു​ണ്ട്. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. പി​താ​വ്: പ​രേ​ത​നാ​യ അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​റ​ങ്ങാ​ട​ൻ. മാ​താ​വ്: ആ​യി​ഷ ചെ​ങ്ങോ​ട​ൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130779/the-body-of-malayalifootballershahid-who-died-of-a-heart-attack-was-buried)