---
title: "#kuwait |കുവൈത്തിലെ പ്രാ​ദേ​ശി​ക ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​രം​ഭി​ക്കു​ന്നു "
english_title: "#Fishingseason begins in #regionalwaters of #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130790/fishingseason-begins-in-regionalwaters-of-kuwait"
published_at: "2023-07-16T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b38c3d1d22c_kuwaitfishing.jpg"
keywords: []
---

# #kuwait |കുവൈത്തിലെ പ്രാ​ദേ​ശി​ക ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​രം​ഭി​ക്കു​ന്നു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** രാ​ജ്യ​ത്തെ പ്രാ​ദേ​ശി​ക ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​രം​ഭി​ക്കു​ന്നു. ഇ​തോ​ടെ പ്രാ​ദേ​ശി​ക സു​ബൈ​ദി മ​ത്സ്യം കു​വൈ​ത്തി​ക​ളു​ടെ മേ​ശ​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തും. ഞാ​യ​റാ​ഴ്ച മു​ത​ൽ സു​ബൈ​ദി മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​രം​ഭി​ക്കു​മെ​ന്നും അ​തി​നു​ള്ള നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​മെ​ന്നും പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫി​ഷ​റീ​സ് അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി:** രാ​ജ്യ​ത്തെ പ്രാ​ദേ​ശി​ക ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​രം​ഭി​ക്കു​ന്നു. ഇ​തോ​ടെ പ്രാ​ദേ​ശി​ക സു​ബൈ​ദി മ​ത്സ്യം കു​വൈ​ത്തി​ക​ളു​ടെ മേ​ശ​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തും. ഞാ​യ​റാ​ഴ്ച മു​ത​ൽ സു​ബൈ​ദി മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​രം​ഭി​ക്കു​മെ​ന്നും അ​തി​നു​ള്ള നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​മെ​ന്നും പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫി​ഷ​റീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, നി​രോ​ധി​ത മേ​ഖ​ല​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​രു​തെ​ന്നും നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​തോ​റി​റ്റി​യി​ലെ അ​റി​യി​ച്ച​താ​യി അ​ൽ റാ​യി​യോ​ട് റി​പ്പോ​ർ​ട്ടു ചെ​യ്തു. ആ​വ​ശ്യ​ക​ത​യി​ലെ വ​ർ​ധ​ന​വ് ചൂ​ണ്ടി​ക്കാ​ട്ടി പ്രാ​ദേ​ശി​ക മ​ത്സ്യ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ൽ ന​ൽ​കാ​ൻ ഫെ​ഡ​റേ​ഷ​ൻ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. നാ​ട​ൻ മ​ത്സ്യ​ത്തി​ന്റെ ല​ഭ്യ​ത​ക്കു​റ​വു​മാ​ണ് മ​ത്സ്യ​വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130790/fishingseason-begins-in-regionalwaters-of-kuwait)