---
title: "#death | സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി"
english_title: "#death #Malayali #died #heartattack #Saudi #kozhikode"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130841/death-malayali-died-heartattack-saudi-kozhikode"
published_at: "2023-07-16T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3b7362cda3_saudi.jpg"
keywords: []
---

# #death | സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

> **Lead Summary:** ഹൃദയാഘാതം മൂലം മലയാളി റിയാദിന്​ സമീപം മുസാഹ്​മിയയിൽ നിര്യാതനായി.

## Article Content

ഹൃദയാഘാതം മൂലം മലയാളി റിയാദിന്​ സമീപം മുസാഹ്​മിയയിൽ നിര്യാതനായി.

കോഴിക്കോട് ഉണ്ണിക്കുളം മങ്ങാട് സ്വദേശി കോന്നക്കൽ മുജീബ് റഹ്​മാൻ (45) ആണ് ഇന്ന് (ഞായറാ​ഴ്​ച) പുലർച്ചെ മരിച്ചത്.

നേരത്തെ ഉംറ ഗ്രൂപ്പി​ന്റെ ബസിൽ ഡ്രൈവറായി ജോലി ചെയ്​തിരുന്ന അദ്ദേഹം നിലവിൽ മിനി ട്രക്ക്​ ഡ്രൈവറാണ്​.

ഭാര്യ: ആമിന. ഭാര്യ: സാജിദ. മക്കൾ: അബ്​ദുൽ മുസവ്വിർ, ആമിന മുംജിത.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂരും റശീദ് വാവാടി​ന്റെ നേതൃത്വത്തിൽ സദ്​വ ഡ്രൈവേഴ്​സ്​ കൂട്ടായ്മയും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130841/death-malayali-died-heartattack-saudi-kozhikode)