---
title: "#accident | റിയാദിൽ  വാഹനാപകടത്തിൽ മലയാളി കുടുംബങ്ങളിലെ എട്ട് പേർക്ക് പരിക്ക്  "
english_title: " #vehicle #carrying #Malayali #families #returning  #Umrah #overturned #injuring #eightpeople"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130850/vehicle-carrying-malayali-families-returning-umrah-overturned-injuring-eightpeople"
published_at: "2023-07-16T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3bbb5416d5_accident.jpg"
keywords: []
---

# #accident | റിയാദിൽ  വാഹനാപകടത്തിൽ മലയാളി കുടുംബങ്ങളിലെ എട്ട് പേർക്ക് പരിക്ക്  

> **Lead Summary:** **റിയാദ്:** ഉംറക്ക് ശേഷം മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്. റിയാദില്‍ ഇന്നലെ (ശനിയാഴ്ച്ച) വൈകിട്ടാണ് സംഭവം.

## Article Content

**റിയാദ്:** ഉംറക്ക് ശേഷം മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്. റിയാദില്‍ ഇന്നലെ (ശനിയാഴ്ച്ച) വൈകിട്ടാണ് സംഭവം.

റിയാദിൽ നിന്ന് 200 കിലോ മീറ്റർ അകലെ ഹുത്ത ബനീ തമീമിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാരായ ഹുസൈന്‍, അബ്ദുല്ലത്തീഫ് എന്നിവരുടെ കുടുംബങ്ങളാണ് അപകടത്തില്‍പെട്ടത്.

ഉംറ ഗ്രൂപ്പിന്റെ ബസില്‍ ഉംറക്ക് പോയി റിയാദില്‍ തിരിച്ചെത്തിയ ശേഷം ഹുത്ത ബനീ തമീമിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ അൽ ഹൈർ റോഡില്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

മൂന്നു ആംബുലന്‍സുകളിലായി ഇവരെ റിയാദിലെ അല്‍ഈമാന്‍ ആശുപത്രി, ശുമൈസി ആശുപത്രി, അലി ബിന്‍ അലി ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130850/vehicle-carrying-malayali-families-returning-umrah-overturned-injuring-eightpeople)