---
title: "#oman | ഒമാനിൽ ഇന്ന്​ കനത്ത മഴക്കും കാറ്റിനും സാധ്യത"
english_title: "#oman #Chance #heavy #rain #wind #Oman #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130856/oman-chance-heavy-rain-wind-oman-today"
published_at: "2023-07-16T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3c2136a373_oman.jpg"
keywords: []
---

# #oman | ഒമാനിൽ ഇന്ന്​ കനത്ത മഴക്കും കാറ്റിനും സാധ്യത

> **Lead Summary:** **മസ്കത്ത് ​: ** ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്​ച രാത്രി എട്ടുമണിവരെ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**മസ്കത്ത് ​: ** ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്​ച രാത്രി എട്ടുമണിവരെ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കൻ ശർഖിയ, ദാഖിലിയ, തെക്ക്​-വടക്ക്​ ബത്തിന, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലാണ്​ ഇടിമിന്നലോട് കൂടിയ മഴ പെയ്യുക. മണിക്കൂറിൽ 46മുതൽ 83 കിലേമീറ്റർ വേഗതയിൽ കാറ്റ്​ വിശിയേക്കും.

പൊടി ഉയരുന്നതിനാൽ ദൂരകാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ട്​​. വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന്​ മാറിനിൽക്കണെമന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുട്ടികൾ വാദികളിൽ എത്തുന്നില്ലെന്ന്​ എല്ലാവരും ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130856/oman-chance-heavy-rain-wind-oman-today)