---
title: "#death | കണ്ണൂർ സ്വദേശിയായ ഒന്‍പതു വയസ്സുകാരി ഖത്തറില്‍ അന്തരിച്ചു "
english_title: "#death #Kannurnative #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130858/death-kannurnative-qatar"
published_at: "2023-07-16T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3c395da66a_death1.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശിയായ ഒന്‍പതു വയസ്സുകാരി ഖത്തറില്‍ അന്തരിച്ചു 

> **Lead Summary:** **ദോഹ: **കണ്ണൂർ പുന്നാട്​ സ്വദേശിനിയായ ഒമ്പതു വയസ്സുകാരി ഖത്തറിൽ അന്തരിച്ചു.

## Article Content

**ദോഹ: **കണ്ണൂർ പുന്നാട്​ സ്വദേശിനിയായ ഒമ്പതു വയസ്സുകാരി ഖത്തറിൽ അന്തരിച്ചു.

ഖത്തര്‍ ഐ.സി.എഫ് അസീസിയ സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ഷൗക്കത്തലി പുന്നാടിൻെറയും റംഷീമയുടെയും മകള്‍ ഹുദ ഷൗഖിയ (9) ആണ്​ ഞായറാഴ്​ച ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ മരിച്ചത്​.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഏതാനും നാളുകളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: ഹിബാ ഷൗഖിയ്യ, ഹവ്വ ഷൗഖിയ്യ, ഹൈഫ ഷൗഖിയ്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130858/death-kannurnative-qatar)