---
title: "#SaudiArabia | അറ്റകുറ്റപ്പണികൾക്കു വേണ്ടി ജുബൈൽ, ദഹ്‌റാൻ റോഡ് ഭാഗികമായി അടക്കുന്നു"
english_title: "#SaudiArabia #Jubail #Dhahran #road #partially #closed #maintenance"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130861/saudiarabia-jubail-dhahran-road-partially-closed-maintenance"
published_at: "2023-07-16T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3c7c0198b2_Untitled-1.jpg"
keywords: []
---

# #SaudiArabia | അറ്റകുറ്റപ്പണികൾക്കു വേണ്ടി ജുബൈൽ, ദഹ്‌റാൻ റോഡ് ഭാഗികമായി അടക്കുന്നു

> **Lead Summary:** **ദമാം : **അറ്റകുറ്റപ്പണികൾക്കു വേണ്ടി ജുബൈൽ, ദഹ്‌റാൻ റോഡ് ഭാഗികമായി അടക്കുന്നു. ദഹ്‌റാനിൽ നിന്ന് ജുബൈൽ ദിശയിലുള്ള റോഡാണ് അറ്റകുറ്റപ്പണികൾക്കും മോടിപിടിപ്പിക്കൽ ജോലികൾക്കും വേണ്ടി അടക്കുന്നത്. അറ്റകുറ്റപ്പണികൾ തിങ്കൾ മുതൽ ആരംഭിക്കും.

## Article Content

**ദമാം : **അറ്റകുറ്റപ്പണികൾക്കു വേണ്ടി ജുബൈൽ, ദഹ്‌റാൻ റോഡ് ഭാഗികമായി അടക്കുന്നു. ദഹ്‌റാനിൽ നിന്ന് ജുബൈൽ ദിശയിലുള്ള റോഡാണ് അറ്റകുറ്റപ്പണികൾക്കും മോടിപിടിപ്പിക്കൽ ജോലികൾക്കും വേണ്ടി അടക്കുന്നത്. അറ്റകുറ്റപ്പണികൾ തിങ്കൾ മുതൽ ആരംഭിക്കും.

ദഹ്‌റാനിലെ ബ്രിഡ്ജ് കോംപ്ലക്‌സ് മുതൽ കിങ്‌ ഫഹദ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള ഭാഗത്ത് രണ്ടു ഘട്ടമായാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് അശ്ശർഖിയ നഗരസഭ അറിയിച്ചു.

ആദ്യ ഘട്ടത്തിൽ ദഹ്‌റാനിലെ ബ്രിഡ്ജ് കോംപ്ലക്‌സ് മുതൽ റിയാദ് റോഡ് ഇന്റർസെക് ഷൻ വരെയുള്ള അഞ്ചര കിലോമീറ്റർ നീളത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തുക. ജോലികൾക്കിടെ റോഡിലെ രണ്ടു ട്രാക്കുകൾ അടക്കും.

ശേഷിക്കുന്ന രണ്ടു ട്രാക്കുകളിൽ വാഹന ഗതാഗതം അനുവദിക്കും. റിയാദ് റോഡ് ഇന്റർസെക്ഷൻ മുതൽ കിങ്‌ ഫഹദ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള നാലര കിലോമീറ്റർ നീളത്തിലുള്ള ഭാഗത്താണ് രണ്ടാം ഘട്ട അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കൽ ജോലികളും നടത്തുക. ഇവിടെയും രണ്ടു ട്രാക്കുകൾ അടച്ച് രണ്ടു ട്രാക്കുകളിൽ ഗതാഗതം അനുവദിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130861/saudiarabia-jubail-dhahran-road-partially-closed-maintenance)