എക്സ്പോ നഗരിയിൽ കുട്ടികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് ഇന്നു മുതൽ

എക്സ്പോ നഗരിയിൽ കുട്ടികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് ഇന്നു മുതൽ
Nov 27, 2021 02:23 PM | By Anjana Shaji

ദുബായ്  : എക്സ്പോ നഗരിയിൽ മുതിർന്നവർ ആവശ്യപ്പെടുന്ന ഓരോ ഭക്ഷ്യവസ്തുക്കൾക്കൊപ്പം കുട്ടികൾക്ക് ഒരു ഭക്ഷ്യക്കിറ്റ് ഇന്നു മുതൽ സൗജന്യമായിരിക്കും.

ബുധനാഴ്ച വരെ നിശ്ചിത ഇടങ്ങളിൽ ഈ സൗജന്യ ഓഫറുണ്ടാകും . മുതിർന്നവർക്ക് വേണ്ടി ആവശ്യപ്പെടുന്ന എല്ലാ പ്രധാന ഭക്ഷണത്തോടൊപ്പമാണ് 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഭക്ഷണം ലഭിക്കുക.

ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റെയ്നബിലിറ്റി മേഖലകളിലെല്ലാം കുട്ടികളുടെ ഭക്ഷണക്കിറ്റുണ്ടാകും. കുട്ടികൾക്കും കുടുംബത്തിനും വൈവിധ്യമാർന്ന പരിപാടികളുമായി എക്സ്പോ നഗരിയിൽ വാരാന്ത്യഘോഷം നടത്തുന്നതിന്റെ ഭാഗമായിട്ടാണിത്.

കലാപരിപാടികൾ, കരകൗശലപ്രദർശനം, ലൈറ്റ് ഷോ, ലൈവ് ഷോ എന്നിവയ്ക്ക് പുറമേ ചില റസ്റ്ററന്റുകൾ കുട്ടികൾക്ക് ഭക്ഷണം സൗജന്യമായി നൽകുന്നുണ്ട്.

ഡിസംബർ 15 മുതൽ എക്സ്പോ നഗരിയിൽ കുട്ടികൾക്ക് മാത്രമായി ശൈത്യകാല തമ്പും തുറക്കും. കുട്ടികളുടെ സർഗ, കലാശേഷി പരിപോഷിപ്പിക്കുന്ന പരിപാടികളുടെയും വേദി കൂടിയാകും കുട്ടികളുടെ ശൈത്യകാല തമ്പ്.

Free food kit for kids at Expo City starting today

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories