---
title: "#kaaba |ക​അ്​​ബ​യെ പു​തി​യ കി​സ്​​വ ബു​ധ​നാ​ഴ്​​ച അണിയിക്കും "
english_title: "The #Kaaba will be #clothed with a #newKiswa on #Wednesday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131040/the-kaaba-will-be-clothed-with-a-newkiswa-on-wednesday"
published_at: "2023-07-17T09:52:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4c25102289_kiswa.jpg"
keywords: []
---

# #kaaba |ക​അ്​​ബ​യെ പു​തി​യ കി​സ്​​വ ബു​ധ​നാ​ഴ്​​ച അണിയിക്കും 

> **Lead Summary:** **ജി​ദ്ദ:** ക​അ്​​ബ​യെ പു​തി​യ പു​ട​വ (കി​സ്​​വ) ബു​ധ​നാ​ഴ്​​ച പു​ത​പ്പി​ക്കും. മു​ഹ​റം മാ​സ​ത്തി​ലെ ആ​ദ്യ ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച ക​അ്​​ബ​​യു​ടെ ആ​വ​ര​ണ​മാ​യ ‘കി​സ്​​വ’ മാ​റ്റി അ​ണി​യി​ക്കാ​നു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്​ കീ​ഴി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് കി​സ്​​വ നി​ർ​മാ​ണ സ​മു​ച്ച​​യ​ത്തി​ൽ പൂ​ർ​ത്തി​യാ​യി.

## Article Content

**ജി​ദ്ദ:** ക​അ്​​ബ​യെ പു​തി​യ പു​ട​വ (കി​സ്​​വ) ബു​ധ​നാ​ഴ്​​ച പു​ത​പ്പി​ക്കും. മു​ഹ​റം മാ​സ​ത്തി​ലെ ആ​ദ്യ ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച ക​അ്​​ബ​​യു​ടെ ആ​വ​ര​ണ​മാ​യ ‘കി​സ്​​വ’ മാ​റ്റി അ​ണി​യി​ക്കാ​നു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്​ കീ​ഴി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് കി​സ്​​വ നി​ർ​മാ​ണ സ​മു​ച്ച​​യ​ത്തി​ൽ പൂ​ർ​ത്തി​യാ​യി.

മു​മ്പ്​ അ​റ​ഫ ദി​ന​മാ​യ ദു​ൽ​ഹ​ജ്ജ്​ ഒ​മ്പ​തി​നാ​ണ്​ പു​തി​യ കി​സ്​​വ അ​ണി​യി​ക്ക​ൽ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​മാ​യി മു​ഹ​ർ​റം ആ​ദ്യ​ത്തി​ലേ​ക്ക്​ ആ ​ച​ട​ങ്ങ്​ മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.കി​സ്​​വ അ​ണി​യി​ക്ക​ൽ ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ, അ​മീ​ർ​മാ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​ വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ, ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ, ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പങ്കെടുക്കും.

​ മേ​ൽ​ത്ത​രം പ​ട്ടി​ൽ 10​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ കി​സ്​​വ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. വി​ദ​ഗ്​​ധ​രാ​യ 200 ഓ​ളം ജീ​വ​ന​ക്കാ​ർ ഇ​തി​നാ​യി കി​സ്​​വ സ​മു​ച്ച​യ​ത്തി​ലു​ണ്ട്. വ​സ്​​ത്ര​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നും തു​ന്നു​ന്ന​തി​നും ശേ​ഷം വെ​ള്ളി, സ്വ​ർ​ണ​നൂ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ഖു​ർ​ആ​ൻ വാ​ക്യ​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്യു​ന്ന​തി​നും ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​ത​രം ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ സ​മു​ച്ച​യ​ത്തി​ലു​ള്ള​ത്. കി​സ്​​വ നി​ർ​മാ​ണ​ത്തി​ന്​ 120 കി​ലോ സ്വ​ർ​ണ​നൂ​ലും100 കി​ലോ വെ​ള്ളി​നൂ​ലും ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്ക്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131040/the-kaaba-will-be-clothed-with-a-newkiswa-on-wednesday)