---
title: "#uae |യു.​എ.​ഇ​യി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ക​ട​ന്നു "
english_title: "#Temperaturecrosses50 degreesCelsius in #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131104/temperaturecrosses50-degreescelsius-in-uae"
published_at: "2023-07-17T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e9400f53d_uaehightemperature.jpg"
keywords: []
---

# #uae |യു.​എ.​ഇ​യി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ക​ട​ന്നു 

> **Lead Summary:** **ദു​ബൈ: **യു.​എ.​ഇ​യി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ക​ട​ന്നു. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യാ​ണ്​ 50 ഡി​ഗ്രി​ക്കു​ മു​ക​ളി​ൽ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ അ​ൽ ദ​ഫ്​​റ മേ​ഖ​ല​യി​ൽ ബ​ദാ ദ​ഫാ​സ്​ എ​ന്ന സ്ഥ​ല​ത്താ​ണ്​ 50.1 ഡി​ഗ്രി താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

## Article Content

**ദു​ബൈ: **യു.​എ.​ഇ​യി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ക​ട​ന്നു. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യാ​ണ്​ 50 ഡി​ഗ്രി​ക്കു​ മു​ക​ളി​ൽ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ അ​ൽ ദ​ഫ്​​റ മേ​ഖ​ല​യി​ൽ ബ​ദാ ദ​ഫാ​സ്​ എ​ന്ന സ്ഥ​ല​ത്താ​ണ്​ 50.1 ഡി​ഗ്രി താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ഈ ​പ്ര​ദേ​ശ​ത്ത്​ ചൂ​ട്​ സ​മാ​ന​മാ​യ നി​ല​യി​ലാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ട്​ ആ​ഴ്ച​ക​ളി​ലാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചൂ​ട്​ കൂ​ടി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും 46 ഡി​​ഗ്രി​യാ​ണ്​ ഞാ​യ​റാ​ഴ്ച​ത്തെ കൂ​ടി​യ താ​പ​നി​ല. ചൂ​ട്​ കൂ​ടി​യ സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത്​ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

വേ​ന​ൽ പ​രി​ഗ​ണി​ച്ച്​ ജൂ​ൺ പ​കു​തി മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ യു.​എ.​ഇ​യി​ൽ ഉ​ച്ച​വി​ശ്ര​മ സ​മ​യം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ച്ച 12.30 മു​ത​ൽ മൂ​ന്നു​ വ​രെ പു​റം​ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നാ​ണ്​ വി​ല​ക്കു​ള്ള​ത്. നി​യ​മ​ലം​ഘ​ന​ത്തി​ന്​ ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 5000 ദി​ർ​ഹം വീ​തം പി​ഴ ചു​മ​ത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131104/temperaturecrosses50-degreescelsius-in-uae)