---
title: "#oman | കടയിൽ മോഷണം; തെ​ക്ക​ൻ ബാ​ത്തിനയിൽ അ​ഞ്ചു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ  "
english_title: "#shoplifting #Five #foreigners #arrested  #South #Bathina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131133/shoplifting-five-foreigners-arrested-south-bathina"
published_at: "2023-07-17T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4fb193ed0d_arrest.jpg"
keywords: []
---

# #oman | കടയിൽ മോഷണം; തെ​ക്ക​ൻ ബാ​ത്തിനയിൽ അ​ഞ്ചു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ  

> **Lead Summary:** **മ​സ്ക​ത്ത്​: **ക​ട​യി​ൽ​നി​ന്ന്​ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​ഞ്ചു​ വി​ദേ​ശി​​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു.

## Article Content

**മ​സ്ക​ത്ത്​: **ക​ട​യി​ൽ​നി​ന്ന്​ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​ഞ്ചു​ വി​ദേ​ശി​​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു.

ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ക​ട​യി​ൽ​നി​ന്ന്​ ശീ​തീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളും ക​മ്പ്യൂ​ട്ട​റു​മാ​ണ് മോ​ഷ്ടി​ച്ചി​രു​ന്ന​ത്. ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131133/shoplifting-five-foreigners-arrested-south-bathina)