---
title: "#kuwait | കുവൈത്തിൽ ഡോക്ടർ പ്രാക്ടിസ് ലൈസൻസ് ടെസ്റ്റുകളില്‍ പരിഷ്കരണം"
english_title: "#new rules # Doctor Practice Licensure Tests #  Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131179/new-rules-doctor-practice-licensure-tests-kuwait"
published_at: "2023-07-17T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b51eaf5f41e_doctor.jpg"
keywords: []
---

# #kuwait | കുവൈത്തിൽ ഡോക്ടർ പ്രാക്ടിസ് ലൈസൻസ് ടെസ്റ്റുകളില്‍ പരിഷ്കരണം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **കുവൈത്തിൽ മെ​ഡി​ക്ക​ല്‍ പ്രാ​ക്ടി​സ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ടെ​സ്റ്റി​ന്റെ ആ​ദ്യ​ഘ​ട്ടം ലോ​ക​ത്തെ​വി​ടെ​നി​ന്നും ഓ​ൺ​ലൈ​നാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും​ വി​ധം പ​രി​ഷ്‍ക​രി​ച്ചിരിക്കുകയാണ് . പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​യ​മി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​യ ഈ ​ടെ​സ്റ്റ് മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഇ​നി ന​ട​ക്കു​ക. ഏ​കീ​കൃ​ത ഇ-​ടെ​സ്റ്റ്, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം, പ്രാ​ക്ടി​ക്ക​ൽ എ​ന്നീ ടെ​സ്റ്റു​ക​ളാ​യി​രി​ക്കും ഡോ​ക്ട​ർ​മാ​ര്‍ക്കും മെ​ഡി​ക്ക​ൽ പ്രാ​ക്ടി​ഷ​ണ​ർ​മാ​ര്‍ക്കും ഇ​നി ഉ​ണ്ടാ​വു​ക.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **കുവൈത്തിൽ മെ​ഡി​ക്ക​ല്‍ പ്രാ​ക്ടി​സ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ടെ​സ്റ്റി​ന്റെ ആ​ദ്യ​ഘ​ട്ടം ലോ​ക​ത്തെ​വി​ടെ​നി​ന്നും ഓ​ൺ​ലൈ​നാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും​ വി​ധം പ​രി​ഷ്‍ക​രി​ച്ചിരിക്കുകയാണ് . പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​യ​മി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​യ ഈ ​ടെ​സ്റ്റ് മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഇ​നി ന​ട​ക്കു​ക. ഏ​കീ​കൃ​ത ഇ-​ടെ​സ്റ്റ്, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം, പ്രാ​ക്ടി​ക്ക​ൽ എ​ന്നീ ടെ​സ്റ്റു​ക​ളാ​യി​രി​ക്കും ഡോ​ക്ട​ർ​മാ​ര്‍ക്കും മെ​ഡി​ക്ക​ൽ പ്രാ​ക്ടി​ഷ​ണ​ർ​മാ​ര്‍ക്കും ഇ​നി ഉ​ണ്ടാ​വു​ക.

നി​ല​വി​ല്‍ ന​ട​ത്തു​ന്ന പ്ര​ഫി​ഷ്യ​ൻ​സ് അ​സ​സ്‌​മെ​ന്റ് ടെ​സ്റ്റി​ന്റെ വി​പു​ലീ​ക​ര​ണ​മാ​ണ് പു​തി​യ ടെ​സ്റ്റു​ക​ള്‍. ഇ​തോ​ടെ അ​പേ​ക്ഷ​ക​ര്‍ക്ക് ലോ​ക​ത്തെ​വി​ടെ​നി​ന്നും ഓ​ൺ​ലൈ​നാ​യി പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യും. തു​ട​ര്‍ന്ന് അ​ഭി​മു​ഖം, പ്രാ​ക്ടി​ക്ക​ൽ ടെ​സ്റ്റ് എ​ന്നി​വ ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​യി​രി​ക്കും മെ​ഡി​ക്ക​ല്‍ പ്രാ​ക്ടി​സ് ലൈ​സ​ന്‍സ് അ​നു​വ​ദി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ചു​രു​ക്കം മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​നു​ക​ൾ​ക്കു മാ​ത്ര​മാ​ണ് പു​തി​യ ടെ​സ്റ്റു​ക​ള്‍ ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത്.ഒപ്പം മ​റ്റ് സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ​ക്കും പു​തി​യ നി​ബ​ന്ധ​ന​ക​ള്‍ ക്ര​മേ​ണ ബാ​ധ​ക​മാ​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നേ​ര​ത്തേ സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന 65 വ​യ​സ്സ് ക​ഴി​ഞ്ഞ ഡോ​ക്ട​ർ​മാ​ർ​ക്ക് പ്രാ​ക്ടി​സ് ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന നി​ര്‍ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131179/new-rules-doctor-practice-licensure-tests-kuwait)