---
title: "#QATAR | ഖത്തറിൽ ഇനിയുള്ള 12 ദിവസങ്ങളിൽ പൊള്ളുന്ന ചൂടിനു സാധ്യത "
english_title: "#QATAR #Scorching #heat #likely #Qatar #next12days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131241/qatar-scorching-heat-likely-qatar-next12days"
published_at: "2023-07-17T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b55c0863f92_HEAT.jpg"
keywords: []
---

# #QATAR | ഖത്തറിൽ ഇനിയുള്ള 12 ദിവസങ്ങളിൽ പൊള്ളുന്ന ചൂടിനു സാധ്യത 

> **Lead Summary:** **ദോഹ : ** രാജ്യത്ത് ഇനിയുള്ള ദിവസങ്ങളിൽ ചൂടിന് കാഠിന്യമേറും. അന്തരീക്ഷ ഈർപ്പം വർധിക്കും. ആരോഗ്യ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശം.

## Article Content

**ദോഹ : ** രാജ്യത്ത് ഇനിയുള്ള ദിവസങ്ങളിൽ ചൂടിന് കാഠിന്യമേറും. അന്തരീക്ഷ ഈർപ്പം വർധിക്കും. ആരോഗ്യ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശം.

അൽ ഹനാ നക്ഷത്രത്തിന് ഇന്നലെ തുടക്കമായതോടെയാണ് കാലാവസ്ഥാ മാറ്റമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കഠിനമായ ചൂടും ഈർപ്പവുമാണ് ഇതിന്റെ പ്രത്യേകത. ഇനിയുള്ള 12 ദിവസങ്ങളിൽ പൊള്ളുന്ന ചൂടായിരിക്കും.

പ്രത്യേകിച്ചും തീരപ്രദേശങ്ങളിൽ ഈർപ്പം കൂടും. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം നേരിയ മൂടൽമഞ്ഞിനും കാറ്റിന്റെ ശക്തി കുറയ്ക്കാനും ഇടയാക്കും. ഏതാനും ദിവസമായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

പുറം തൊഴിലാളികളുടെ വേനൽക്കാല ആരോഗ്യ സംരക്ഷണ നടപടികളുടെ ഭാഗമായി രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പുറം തൊഴിലുകൾക്ക് വിലക്കേർപ്പെടുത്തി. ബൈക്കുകളിലെ ഡെലിവറിയും ഈ സമയങ്ങളിൽ നിരോധിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131241/qatar-scorching-heat-likely-qatar-next12days)