---
title: "#saudi | കിണറ്റിൽ വീണയാളെ ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്"
english_title: "#man #fell  #well #rescued #Saudi #Central #Province."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131263/man-fell-well-rescued-saudi-central-province"
published_at: "2023-07-17T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5698e0db3d_saudho.jpg"
keywords: []
---

# #saudi | കിണറ്റിൽ വീണയാളെ ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്

> **Lead Summary:** **റിയാദ്: **സൗദി മധ്യപ്രവിശ്യയിൽ കിണറിൽ വീണയാളെ രക്ഷിച്ചു. റിയാദിൽനിന്ന് 350 കിലോമീറ്ററകലെ അൽ ഖുവയ്യ പട്ടണത്തിന് സമീപമാണ് ആഴമേറിയ കിണറിൽ വീണയാളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയത്.

## Article Content

**റിയാദ്: **സൗദി മധ്യപ്രവിശ്യയിൽ കിണറിൽ വീണയാളെ രക്ഷിച്ചു. റിയാദിൽനിന്ന് 350 കിലോമീറ്ററകലെ അൽ ഖുവയ്യ പട്ടണത്തിന് സമീപമാണ് ആഴമേറിയ കിണറിൽ വീണയാളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയത്.

ക്രെയിൻ ഉപയോഗിച്ചാണ് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റയാളെ റെഡ് ക്രസൻറ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ പെട്ടയാൾ ആരാണെന്ന് അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131263/man-fell-well-rescued-saudi-central-province)