---
title: "#saudi |ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി സൗദിയിൽ കി​രീ​ടാ​വ​കാ​ശി​യുമായി കൂടിക്കാഴ്ച നടത്തി "
english_title: "#JapanesePM meets #CrownPrinceinSaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131337/japanesepm-meets-crownprinceinsaudiarabia"
published_at: "2023-07-18T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b610f323352_jappan,saudimeet.jpg"
keywords: []
---

# #saudi |ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി സൗദിയിൽ കി​രീ​ടാ​വ​കാ​ശി​യുമായി കൂടിക്കാഴ്ച നടത്തി 

> **Lead Summary:** **റി​യാ​ദ്:** സൗ​ദി​യി​ലെ​ത്തി​യ ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഫ്യൂ​മി​യോ കി​ഷി​ദ​യെ ജി​ദ്ദ അ​ൽ​സ​ലാം കൊ​ട്ടാ​ര​ത്തി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ​ദ് ബി​ൻ സ​ൽ​മാ​ൻ സ്വീ​ക​രി​ച്ചു. ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യെ കി​രീ​ടാ​വ​കാ​ശി സൗ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം​ചെ​യ്തു.

## Article Content

**റി​യാ​ദ്:** സൗ​ദി​യി​ലെ​ത്തി​യ ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഫ്യൂ​മി​യോ കി​ഷി​ദ​യെ ജി​ദ്ദ അ​ൽ​സ​ലാം കൊ​ട്ടാ​ര​ത്തി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ​ദ് ബി​ൻ സ​ൽ​മാ​ൻ സ്വീ​ക​രി​ച്ചു. ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യെ കി​രീ​ടാ​വ​കാ​ശി സൗ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം​ചെ​യ്തു.

തു​ട​ർ​ന്ന് ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ, വ്യാ​പാ​രം, നി​ക്ഷേ​പം, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം, ‘വി​ഷ​ൻ 2030’ന് ​അ​നു​സൃ​ത​മാ​യി നി​ല​വി​ലു​ള്ള​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി.

ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ജാ​പ്പ​നീ​സ് ക​മ്പ​നി ഉ​ട​മ​ക​ളു​മാ​യും ബി​സി​ന​സ് സ്ഥാ​പ​ന മേ​ധാ​വി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131337/japanesepm-meets-crownprinceinsaudiarabia)