---
title: "#uae |സൗ​രോ​ർ​ജ സ​മ്മേ​ള​നം ദു​ബൈ​യി​ൽ: പ​​ങ്കെ​ടു​ക്കുക 36 രാ​ജ്യ​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​ർ "
english_title: "#SolarEnergyConference in #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131384/solarenergyconference-in-dubai"
published_at: "2023-07-18T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b630682c20e_SOLARDUBAI.jpg"
keywords: []
---

# #uae |സൗ​രോ​ർ​ജ സ​മ്മേ​ള​നം ദു​ബൈ​യി​ൽ: പ​​ങ്കെ​ടു​ക്കുക 36 രാ​ജ്യ​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​ർ 

> **Lead Summary:** **ദു​ബൈ:** ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ഡി​ൽ ഈ​സ്റ്റ്​, വ​ട​ക്കേ ആ​ഫ്രി​ക്ക സൗ​രോ​ർ​ജ സ​മ്മേ​ള​നം ന​വം​ബ​ർ 15 മു​ത​ൽ 18 വ​രെ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ന​ട​ക്കും.

## Article Content

**ദു​ബൈ:** ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ഡി​ൽ ഈ​സ്റ്റ്​, വ​ട​ക്കേ ആ​ഫ്രി​ക്ക സൗ​രോ​ർ​ജ സ​മ്മേ​ള​നം ന​വം​ബ​ർ 15 മു​ത​ൽ 18 വ​രെ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ന​ട​ക്കും.

36 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 95 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഗ​വേ​ഷ​ക​രും വി​ദ​ഗ്​​ധ​രും സ​​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ സെ​ഷ​നി​ൽ പ​​ങ്കെ​ടു​ക്കു​ക​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​​ക​യും ചെ​യ്യു​മെ​ന്ന്​ ദീ​വ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ശാ​സ്ത്ര​ജ്ഞ​ർ, ഗ​വേ​ഷ​ക​ർ, നി​ക്ഷേ​പ​ക​ർ, അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​ക​ർ എ​ന്നി​വ​ർ​ സൗ​രോ​ർ​ജ മേ​ഖ​ല​യി​ലെ നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ൾ പ​ര​സ്പ​രം കൈ​മാ​റു​ക​യും കാ​ഴ്​​ച​പ്പാ​ടു​ക​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യും. മൂ​ന്നു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ 28 സെ​ഷ​നു​ക​ളാ​ണു​ണ്ടാ​വു​ക.

സ​മ്മേ​ള​ന​ത്തി​ൽ 25ാമ​ത്തെ സെ​ഷ​നി​ലാ​ണ് ജ​ലം, ഊ​ർ​ജം, സാ​​ങ്കേ​തി​ക​വി​ദ്യ, പ​രി​സ്ഥി​തി പ്ര​ദ​ർ​ശ​നം എ​ന്നി​വ​യി​ൽ ച​ർ​ച്ച​ക​ളും പ്ര​ബ​ന്ധ അ​വ​ത​ര​ണ​വും ദീ​വ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

2050ഓ​ടെ ദു​ബൈ​യു​ടെ ഊ​ർ​ജ ഉ​റ​വി​ടം 100 ശ​ത​മാ​ന​വും ശു​ദ്ധ ഊ​ർ​ജ​മാ​യി മാ​റ്റാ​ൻ ല​ക്ഷ്യ​മി​ടു​ന്ന കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ സ്​​ട്രാ​റ്റ​ജി 2050ന്‍റെ​യും ദു​ബൈ ക്ലീ​ൻ എ​ന​ർ​ജി സ്​​ട്രാ​റ്റ​ജി​യു​ടെ​യും ഭാ​ഗ​മാ​യു​ള്ള ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ, ജ​ല​വൈ​ദ്യു​ത ഊ​ർ​ജം, സൗ​രോ​ർ​ജം, ഫോ​ട്ടോ​വോ​ൾ​ട്ടി​ക്​ എ​ന​ർ​ജി എ​ന്നി​വ ഉ​ൾ​പ്പെ​ടെ സു​സ്ഥി​ര, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ്​ അ​തോ​റി​റ്റി ന​ൽ​കു​ന്ന​തെ​ന്ന്​ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131384/solarenergyconference-in-dubai)