---
title: "#oman |ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ പു​തി​യ ത​ട്ടി​പ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി ഒ​മാ​ൻ പൊ​ലീ​സ് "
english_title: "New scam to #stealbankingdetails; #OmanPolice with warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131433/new-scam-to-stealbankingdetails-omanpolice-with-warning"
published_at: "2023-07-18T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b64ed2cf53d_fraudalert.jpg"
keywords: []
---

# #oman |ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ പു​തി​യ ത​ട്ടി​പ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി ഒ​മാ​ൻ പൊ​ലീ​സ് 

> **Lead Summary:** **മ​സ്ക​ത്ത്​: ** വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ വാ​ഗ്ദാ​നം ചെ​യ്​​ത്​ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന ത​ട്ടി​പ്പ് രീ​തി​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​മ്പ​നി​യു​ടെ വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

## Article Content

**മ​സ്ക​ത്ത്​: ** വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ വാ​ഗ്ദാ​നം ചെ​യ്​​ത്​ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന ത​ട്ടി​പ്പ് രീ​തി​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​മ്പ​നി​യു​ടെ വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ആ​ർ.​ഒ.​പി​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യ​റീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. ക​മ്പ​നി​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് റി​സ​ർ​വേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ ഉ​പ​യോ​ക്താ​വി​ന്റെ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ത​ട്ടി​പ്പു​കാ​ർ​ക്ക്​ ല​ഭി​ക്കും.

ഇ​തു​വ​ഴി​യാ​ണ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം മോ​ഷ്ടി​ക്കു​ന്ന​ത്. വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ളോ ബാ​ങ്കി​ങ്​ ഡേ​റ്റ​യോ പ​ങ്കി​ട​രു​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131433/new-scam-to-stealbankingdetails-omanpolice-with-warning)