---
title: "#oommenchandy | വികസനത്തിനും ജനനന്മയ്ക്കും വേണ്ടി നിലകൊണ്ട നേതാവ് - എം.എ യൂസഫലി "
english_title: "#ommenchandy #kerala #formercm #mausafali "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131435/ommenchandy-kerala-formercm-mausafali"
published_at: "2023-07-18T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6505b113f2_usaf.jpg"
keywords: []
---

# #oommenchandy | വികസനത്തിനും ജനനന്മയ്ക്കും വേണ്ടി നിലകൊണ്ട നേതാവ് - എം.എ യൂസഫലി 

> **Lead Summary:** **ദുബൈ : **ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. രാഷ്ട്രീയ നേതാവ്, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും ഉമ്മന്‍ചാണ്ടി നിലകൊണ്ടു.

## Article Content

**ദുബൈ : **ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. രാഷ്ട്രീയ നേതാവ്, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും ഉമ്മന്‍ചാണ്ടി നിലകൊണ്ടു.

പതിറ്റാണ്ടുകളായുള്ള സ്‌നേഹബന്ധവും സൗഹൃദവുമാണ് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നതെന്നും എം എ യൂസഫലി പറഞ്ഞു. ‘കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍, സ്മാര്‍ട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നീ നിലകളില്‍ ഉമ്മന്‍ചാണ്ടിയുമായി വളരെ അടുത്ത് ഇടപഴകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

ജനകീയനും മനുഷ്യസ്‌നേഹിയുമായ ഒരു ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ജനസമ്പര്‍ക്ക പരിപാടി ഇതിനൊരു ഉദാഹരണമാണ്. തളരാതെ മണിക്കൂറുകളോളം പ്രവര്‍ത്തിച്ച് ദുരിതമനുഭവിക്കുന്ന അസംഖ്യം ആളുകള്‍ക്കാണ് ഇതിലൂടെ അദ്ദേഹം ആശ്വാസം പകര്‍ന്നതെന്ന് യൂസഫലി ഓര്‍മിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131435/ommenchandy-kerala-formercm-mausafali)