---
title: "#oman |ഹി​ജ്​​റ പു​തു​വ​ർ​ഷ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ൽ​ത്താ​ൻ "
english_title: "#omansulthan wishes #hijranewyear"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131438/omansulthan-wishes-hijranewyear"
published_at: "2023-07-18T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6515a233b1_omansulthan.jpg"
keywords: []
---

# #oman |ഹി​ജ്​​റ പു​തു​വ​ർ​ഷ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ൽ​ത്താ​ൻ 

> **Lead Summary:** **മ​സ്ക​ത്ത്​: **ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ആ​ശം​സ​ക​ൾ കൈ​മാ​റി. അ​റ​ബ്, ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ​ക്കാ​ണ്​ ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​: **ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ആ​ശം​സ​ക​ൾ കൈ​മാ​റി. അ​റ​ബ്, ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ​ക്കാ​ണ്​ ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

സ​ന്തോ​ഷ​വും ദീ​ർ​ഘാ​യു​സ്സും നേ​രു​ക​യാ​ണെ​ന്നും ക​ട​ന്നു​വ​രു​ന്ന​ത് ന​ല്ലൊ​രു വ​ർ​ഷ​മാ​ക​ട്ടെ​യെ​ന്നും ഇ​സ്​​ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ ക്ഷേ​മ​വും സ​മൃ​ദ്ധി​യും കൈ​വ​രി​ക്കാ​ൻ സ​ർ​വ​ശ​ക്​​ത​നോ​ട്​ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും കേ​ബി​ൾ സ​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ അ​റി​യി​ച്ചു.

അ​റ​ബ്, മു​സ്​​ലിം രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ സു​ൽ​ത്താ​നും ആ​ശം​സ​ക​ൾ കൈ​മാ​റി. ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ദീ​ർ​ഘാ​യു​സ്സും നേ​രു​ക​യും സു​ൽ​ത്താ​ന്​ കീ​ഴി​ൽ ജ​ന​ത കൂ​ടു​ത​ൽ പു​രോ​ഗ​തി​യും അ​ഭി​വൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ അ​റ​ബ്​ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131438/omansulthan-wishes-hijranewyear)