---
title: "#qatar | ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ലി​ൽ സ​ന്ദ​ർ​ശ​ക​ത്തി​ര​ക്ക്"
english_title: "#busy #Qatar Toy # Festival"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131489/busy-qatar-toy-festival"
published_at: "2023-07-18T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b67b54f25d8_qatar.jpg"
keywords: []
---

# #qatar | ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ലി​ൽ സ​ന്ദ​ർ​ശ​ക​ത്തി​ര​ക്ക്

> **Lead Summary:** **ദോ​ഹ: [** ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ലി​ൽ സ​ന്ദ​ർ​ശ​ക​ത്തി​ര​ക്ക്. ജൂ​ലൈ 13 വ്യാ​ഴാ​ഴ്ച തു​ട​ക്കം​കു​റി​ച്ച ക​ളി​പ്പാ​ട്ട മേ​ള​യി​ൽ മൂ​ന്നു​ദി​വ​സം​കൊ​ണ്ട് എ​ത്തി​യ​ത് 12,839 പേ​ർ. ടോ​യ് ഫെ​സ്റ്റ് സം​ഘാ​ട​ക​രാ​യ ഖ​ത്ത​ർ ടൂ​റി​സ​വും സ്‍പേ​സ് ടൂ​ണു​മാ​ണ് മൂ​ന്നു ദി​വ​സ​ത്തെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​ൻ ഒ​രു​പാ​ട് വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യ ടോ​യ് ഫെ​സ്റ്റി​ൽ പ​ക​ലും രാ​ത്രി​യും നി​ര​വ​ധി പേ​ർ ഒ​ഴു​കി​യെ​ത്തി.

## Article Content

**ദോ​ഹ: [** ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ലി​ൽ സ​ന്ദ​ർ​ശ​ക​ത്തി​ര​ക്ക്. ജൂ​ലൈ 13 വ്യാ​ഴാ​ഴ്ച തു​ട​ക്കം​കു​റി​ച്ച ക​ളി​പ്പാ​ട്ട മേ​ള​യി​ൽ മൂ​ന്നു​ദി​വ​സം​കൊ​ണ്ട് എ​ത്തി​യ​ത് 12,839 പേ​ർ. ടോ​യ് ഫെ​സ്റ്റ് സം​ഘാ​ട​ക​രാ​യ ഖ​ത്ത​ർ ടൂ​റി​സ​വും സ്‍പേ​സ് ടൂ​ണു​മാ​ണ് മൂ​ന്നു ദി​വ​സ​ത്തെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​ൻ ഒ​രു​പാ​ട് വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യ ടോ​യ് ഫെ​സ്റ്റി​ൽ പ​ക​ലും രാ​ത്രി​യും നി​ര​വ​ധി പേ​ർ ഒ​ഴു​കി​യെ​ത്തി.

വേ​ന​ല​വ​ധി​ക്കാ​ലം ആ​സ്വാ​ദ്യ​ക​ര​മാ​ക്കു​ന്ന​തി​നാ​യി ‘ഫീ​ൽ സ​മ്മ​ർ ഇ​ൻ ഖ​ത്ത​ർ’ എ​ന്ന​പേ​രി​ൽ ഖ​ത്ത​ർ ടൂ​റി​സം സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് ആ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ടോ​യ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്. ആ​ദ്യ ദി​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്ത​തോ​ടെ ഈ​യാ​ഴ്ച കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ പ​രി​പാ​ടി​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്ത​താ​യും ഖ​ത്ത​ർ ടൂ​റി​സം അ​റി​യി​ച്ചു.

വി​വി​ധ അ​ന്താ​രാ​ഷ്ട്ര ടോ​യ് ബ്രാ​ൻ​ഡു​ക​ളും നി​ര​വ​ധി വി​നോ​ദ​ങ്ങ​ളും പ്ര​ശ​സ്ത കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​മെ​ല്ലാ​മാ​യ സ​മ്പ​ന്ന​മാ​യ ഫെ​സ്റ്റി​വ​ലി​ൽ നാ​ല് വേ​ദി​ക​ളാ​യാ​ണ് കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​ത്. ചാ​മ്പ്യ​ൻ​സ് ലാ​ൻ​ഡ്, ഫാ​ൻ​സി ലാ​ൻ​ഡ്, ഹൈ​പ​ർ ലാ​ൻ​ഡ്, ക്യൂ​ട്ടി പൈ ​എ​ന്നീ ഏ​രി​യ​ക​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ച​ത്. ഇ​തി​നു​പു​റ​മെ, പ്ര​ദ​ർ​ശ​ന വേ​ദി​യു​ടെ ന​ടു​വി​ലാ​യി ഒ​രു​ക്കി​യ സ്റ്റേ​ജി​ൽ ദി​വ​സ​വും താ​ര​സാ​ന്നി​ധ്യ​ത്തി​ൽ ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

കു​ട്ടി​ക​ൾ​ക്കു​ള്ള മ​ത്സ​ര​പ​രി​പാ​ടി​ക​ൾ, മേ​ഖ​ല​യി​ലെ പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​രു​ടെ​യും താ​ര​ങ്ങ​ളു​ടെ​യും വി​രു​ന്നു​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് നി​റ​ഞ്ഞ സ​ദ​സ്സാ​ണ് സാ​ക്ഷി​യാ​വു​ന്ന​ത്. ആ​ദ്യ​ദി​നം മു​ത​ൽ ഓ​രോ ദി​വ​സ​ത്തെ​യും ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഈ ​വാ​രാ​ന്ത്യ​ത്തി​ലെ വ്യാ​ഴം, വെ​ള്ളി ദി​ന​ങ്ങ​ളി​ൽ അ​റ​ബ് ലോ​ക​ത്തെ പ്ര​ശ​സ്ത ഗാ​യ​ക​നും സ്‍പേ​സ് ടൂ​ണി​ലെ പ്ര​ധാ​ന സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ താ​രി​ഖ് അ​ൽ​അ​റ​ബി​യാ​ണ് മു​ഖ്യാ​തി​ഥി. ടി​ക്ക​റ്റ് മു​ഖേ​ന​യാ​ണ് ടോ​യ് ഫെ​സ്റ്റി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131489/busy-qatar-toy-festival)