---
title: "#saudi | പൊലീസുകാരനൂം സുരക്ഷാ വാഹനത്തിനു നേരെയും വെടിയുതിർത്ത കേസ്; രണ്ട് സൗദി പൗരൻമാർക്ക് വധശിക്ഷ"
english_title: "#saudi #case #policemen #security #vehicles #shot  #Two #Saudi #nationals #sentenced #death"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131502/saudi-case-policemen-security-vehicles-shot-two-saudi-nationals-sentenced-death"
published_at: "2023-07-18T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b68a7f2fd15_saudi.jpg"
keywords: []
---

# #saudi | പൊലീസുകാരനൂം സുരക്ഷാ വാഹനത്തിനു നേരെയും വെടിയുതിർത്ത കേസ്; രണ്ട് സൗദി പൗരൻമാർക്ക് വധശിക്ഷ

> **Lead Summary:** **ദമാം : **പൊലീസുകാരനൂം സുരക്ഷാ വാഹനത്തിനു നേരെയും വെടിയുതിർത്ത കേസിൽ ദമാമിൽ രണ്ട് സൗദി പൗരൻമാർക്ക് വധശിക്ഷ നൽകി.

## Article Content

**ദമാം : **പൊലീസുകാരനൂം സുരക്ഷാ വാഹനത്തിനു നേരെയും വെടിയുതിർത്ത കേസിൽ ദമാമിൽ രണ്ട് സൗദി പൗരൻമാർക്ക് വധശിക്ഷ നൽകി.

അലി ബിൻ സാലിഹ് ബിൻ അഹമ്മദ് അൽ ജുമാ, മുസ് ലിം ബിൻ ഹുസൈൻ ബിൻ ഹസൻ അൽ അബു ഷഹീൻ എന്നിവർക്കാണ് വധശിക്ഷ നൽകിയത്.

കോടതി ഉത്തരവനുസരിച്ചാണ് ശിക്ഷ നടപ്പാക്കിയത്. വെടിവയ്പ്പിൽ പൊലിസുകാരന് പരുക്കേറ്റിരുന്നു.

നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം നടത്തിയ ചില ഭീകരരെ ഇരുവരും സംരക്ഷിക്കുകയും ചികിത്സ നൽകുകയും ചെയ്തതായും ഇവർക്കെതിരെ കേസുണ്ട്.

വിചാരണ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ശിക്ഷ നൽകിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131502/saudi-case-policemen-security-vehicles-shot-two-saudi-nationals-sentenced-death)