---
title: "#qatar | എൽഎൻജി 2026 സമ്മേളനത്തിന് ഖത്തർ വേദിയാകും "
english_title: "#qatar #Qatar #host #LNG2026 #conference"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131507/qatar-qatar-host-lng2026-conference"
published_at: "2023-07-18T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b68e2d4cd33_qatar.jpg"
keywords: []
---

# #qatar | എൽഎൻജി 2026 സമ്മേളനത്തിന് ഖത്തർ വേദിയാകും 

> **Lead Summary:** **ദോഹ : **ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) സംബന്ധിച്ച 21-ാമത് രാജ്യാന്തര സമ്മേളനത്തിനും പ്രദർശനത്തിനും 2026 ൽ ഖത്തർ വേദിയാകും. കാനഡയിലെ വാൻകൂവറിൽ നടന്ന എൽഎൻജി-2023ന്റെ സമാപനച്ചടങ്ങിലാണ് അടുത്ത സമ്മേളനത്തിന്റെ ആതിഥേയത്വ അവകാശം ഖത്തറിനു കൈമാറിയത്.

## Article Content

**ദോഹ : **ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) സംബന്ധിച്ച 21-ാമത് രാജ്യാന്തര സമ്മേളനത്തിനും പ്രദർശനത്തിനും 2026 ൽ ഖത്തർ വേദിയാകും. കാനഡയിലെ വാൻകൂവറിൽ നടന്ന എൽഎൻജി-2023ന്റെ സമാപനച്ചടങ്ങിലാണ് അടുത്ത സമ്മേളനത്തിന്റെ ആതിഥേയത്വ അവകാശം ഖത്തറിനു കൈമാറിയത്.

എൽഎൻജി വ്യവസായ മേഖലയിലെ സുപ്രധാന പരിപാടിയാണിത്. ഓരോ 3 വർഷം കൂടുമ്പോഴും നടക്കുന്ന സമ്മേളനത്തിന് എൽഎൻജി ഇറക്കുമതി-കയറ്റുമതി രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്.

ഇന്റർനാഷനൽ ഗ്യാസ് യൂണിയൻ, ഗ്യാസ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റഫ്രിജറേഷൻ എന്നിവ ചേർന്നാണ് സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നത്.

ഖത്തറിന്റെ നോർത്ത് ഫീൽഡ് എൽഎൻജി വിപുലീകരണ പദ്ധതിയുടെയും ഏറ്റവും വലിയ കാർബൺ ക്യാപ്ചർ-സ്റ്റോറേജ് പദ്ധതികളിലൊന്നിന്റെയും തുടക്കം കൂടിയാണ് 2026 എന്നതും ആതിഥേയത്വത്തിന്റെ പ്രാധാന്യം കൂട്ടും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131507/qatar-qatar-host-lng2026-conference)