---
title: "#saudi | യാം​ബു​വി​ൽ ഹാ​ജി​മാ​ർ​ക്ക് സ്വീ​ക​ര​ണ​വും ത​നി​മ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് ആ​ദ​ര​വും "
english_title: "#saudiarabia #Reception #pilgrims #Yambu "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131528/saudiarabia-reception-pilgrims-yambu"
published_at: "2023-07-18T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6a1c63889d_hajj.jpg"
keywords: []
---

# #saudi | യാം​ബു​വി​ൽ ഹാ​ജി​മാ​ർ​ക്ക് സ്വീ​ക​ര​ണ​വും ത​നി​മ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് ആ​ദ​ര​വും 

> **Lead Summary:** **യാം​ബു: **ത​നി​മ ‘ഹ​ജ്ജ് ഖാ​ഫി​ല’​യി​ൽ ഹ​ജ്ജ് നി​ർ​വ​ഹി​ച്ച​വ​ർ​ക്ക് സ്വീ​ക​ര​ണ​വും തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ചെ​യ്ത യാം​ബു​വി​ലെ ത​നി​മ ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രെ ആ​ദ​ര​വും ന​ൽ​കി. ടൊ​യോ​ട്ട ത​നി​മ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​നി​മ യാം​ബു, മ​ദീ​ന സോ​ൺ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സ​ലിം വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

## Article Content

**യാം​ബു: **ത​നി​മ ‘ഹ​ജ്ജ് ഖാ​ഫി​ല’​യി​ൽ ഹ​ജ്ജ് നി​ർ​വ​ഹി​ച്ച​വ​ർ​ക്ക് സ്വീ​ക​ര​ണ​വും തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ചെ​യ്ത യാം​ബു​വി​ലെ ത​നി​മ ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രെ ആ​ദ​ര​വും ന​ൽ​കി. ടൊ​യോ​ട്ട ത​നി​മ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​നി​മ യാം​ബു, മ​ദീ​ന സോ​ൺ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സ​ലിം വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹാ​ജി​മാ​ർ അ​വ​രു​ടെ ഹ​ജ്ജ് അ​നു​ഭ​വ​ങ്ങ​ളും വ​ള​ൻ​റി​യ​ർ​മാ​ർ ത്യാ​ഗ​പൂ​ർ​ണ​മാ​യ തീ​ർ​ഥാ​ട​ക സേ​വ​ന അ​നു​ഭ​വ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കു​വെ​ച്ചു. സോ​ണ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് എ​ട​ക്ക​ര, ഇ​ൽ​യാ​സ് വേ​ങ്ങൂ​ർ, തൗ​ഫീ​ഖ് മ​മ്പാ​ട്‌, റി​യാ​സ്, അ​സ്‌​ക​ർ, ന​ജ്‌​മു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ത​നി​മ വെ​സ്​​റ്റേ​ൺ പ്രോ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ൽ യാം​ബു മേ​ഖ​ല​യി​ൽ​നി​ന്ന് ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ശ​രീ​ഫ് മു​ക്ക​ത്തി​നു​ള്ള ത​നി​മ​യു​ടെ ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ സ​ലിം വേ​ങ്ങ​ര സ​മ്മാ​നി​ച്ചു. തൗ​ഫീ​ഖ് മ​മ്പാ​ട്‌ ഖി​റാ​അ​ത്ത് ന​ട​ത്തി. ഷൗ​ക്ക​ത്ത് എ​ട​ക്ക​ര, മു​നീ​ർ കോ​ഴി​ക്കോ​ട്, ഫൈ​സ​ൽ കോ​യ​മ്പ​ത്തൂ​ർ, ന​സീ​ഫ് മാ​റ​ഞ്ചേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131528/saudiarabia-reception-pilgrims-yambu)