---
title: "#death | ഹൃദയാഘാതം മൂലം മലയാളി നജ്​റാനിൽ അന്തരിച്ചു"
english_title: "#Malayali #died #Najran #due #heartattack #kannur #thalassery "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131533/malayali-died-najran-due-heartattack-kannur-thalassery"
published_at: "2023-07-18T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6a52ceb34f_kannur.jpg"
keywords: []
---

# #death | ഹൃദയാഘാതം മൂലം മലയാളി നജ്​റാനിൽ അന്തരിച്ചു

> **Lead Summary:** **അബഹ:** ഹൃദയാഘാതം മൂലം മലയാളി നജ്​റാനിൽ അന്തരിച്ചു. കണ്ണൂർ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദർ മകൻ നൗഷാദ് ആണ്​ മരിച്ചത്​.

## Article Content

**അബഹ:** ഹൃദയാഘാതം മൂലം മലയാളി നജ്​റാനിൽ അന്തരിച്ചു. കണ്ണൂർ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദർ മകൻ നൗഷാദ് ആണ്​ മരിച്ചത്​.

ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ച് വർഷമായി സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ 10 ന്​ ശരീരവേദനയെ തുടർന്ന്​ നജ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയ സ്തംഭനത്തെ തുടർന്നു മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ: സബീന നൗഷാദ്, മക്കൾ: ഹന നൗഷാദ് (24), മുഹമ്മദ് അസീം ഷാൻ (22), ഹാദിയ ഫാത്തിമ (12), സഹോദരൻ: മിസ്ബാഹ്. മൃതദേഹം നജ്‌റാൻ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131533/malayali-died-najran-due-heartattack-kannur-thalassery)