---
title: "#death | വടകര സ്വദേശി ഖത്തറിൽ അന്തരിച്ചു "
english_title: "#death #Vadakara #passed #away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131580/death-vadakara-passed-away"
published_at: "2023-07-18T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6c85deba65_vatakara.jpg"
keywords: []
---

# #death | വടകര സ്വദേശി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: **കോഴിക്കോട് വടകര സ്വദേശി ഖത്തറിൽ അന്തരിച്ചു. ചെറിയ മൂക്കോലക്കൽ അഷ്റഫ് ചാത്തോത്ത് ആണ് ചൊവ്വാഴ്ച ഖത്തറിൽ മരണപ്പെട്ടത്.

## Article Content

**ദോഹ: **കോഴിക്കോട് വടകര സ്വദേശി ഖത്തറിൽ അന്തരിച്ചു. ചെറിയ മൂക്കോലക്കൽ അഷ്റഫ് ചാത്തോത്ത് ആണ് ചൊവ്വാഴ്ച ഖത്തറിൽ മരണപ്പെട്ടത്.

ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു മരണം. കഴിഞ്ഞ 16 വർഷത്തോളമായി പ്രമുഖ ഫാർമസി ശൃംഖലയായ വെൽകെയർ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഇദ്ദേഹം, നിലവിൽ ഫിനാൻസ് മാനേജറാണ്.

സഫാരിയയാണ് ഭാര്യ. മക്കൾ: ഷിനാസ് അഷ്റഫ്, ശാസിൽ അഷ്റഫ്. ഉമ്മർകുട്ടിയാണ് പിതാവ്. നഫീസ മാതാവുമാണ്.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131580/death-vadakara-passed-away)