---
title: "#kuwait | കു​വൈ​ത്തിൽ രണ്ടിടത്ത് തീ പിടുത്തം; കാർ കത്തി നശിച്ചു"
english_title: "#Firebroke out #two places #Kuwait #car #destroyed # fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131624/firebroke-out-two-places-kuwait-car-destroyed-fire"
published_at: "2023-07-19T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b74cf15e930_kuwait.jpg"
keywords: []
---

# #kuwait | കു​വൈ​ത്തിൽ രണ്ടിടത്ത് തീ പിടുത്തം; കാർ കത്തി നശിച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **ജാ​ബി​ർ അ​ൽ അ​ലി മേ​ഖ​ല​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. പെ​ട്രോ​ൾ പ​മ്പി​നു​ള്ളി​ലെ വാ​ഹ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **ജാ​ബി​ർ അ​ൽ അ​ലി മേ​ഖ​ല​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. പെ​ട്രോ​ൾ പ​മ്പി​നു​ള്ളി​ലെ വാ​ഹ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

ബൈ​റാ​ഖ് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ഉ​ട​ൻ തീ ​അ​ണ​ച്ചു. സു​ലൈ​ബി​യ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഗോ​ഡൗ​ണി​ലും ചൊ​വ്വാ​ഴ്ച തീ​പി​ടി​ത്തം ഉ​ണ്ടാ​യി. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്രി​ച്ചു. പ​ച്ച​ക്ക​റി പെ​ട്ടി​ക​ൾ സൂ​ക്ഷി​ച്ച ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131624/firebroke-out-two-places-kuwait-car-destroyed-fire)