---
title: "#kuwait |ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടിയിൽ കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി പ​​ങ്കെ​ടു​ക്കും "
english_title: "#Kuwaitcrownprince participates in #GCCsummit held in #Jeddah will"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131660/kuwaitcrownprince-participates-in-gccsummit-held-in-jeddah-will"
published_at: "2023-07-19T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b770eb28281_kuwaitcrownprince.jpg"
keywords: []
---

# #kuwait |ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടിയിൽ കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി പ​​ങ്കെ​ടു​ക്കും 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന 18ാമ​ത് ജി.​സി.​സി ക​ൺ​സ​ൽ​ട്ടേ​റ്റി​വ് മീ​റ്റി​ങ്ങി​ലും ഗ​ൾ​ഫ്-​മ​ധ്യേ​ഷ്യ ഉ​ച്ച​കോ​ടി​യി​ലും അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ പ്ര​തി​നി​ധി​യാ​യി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പ​​ങ്കെ​ടു​ക്കും. ഇ​തി​നാ​യി ബു​ധ​നാ​ഴ്ച അ​ദ്ദേ​ഹം സൗ​ദി​യി​ലേ​ക്ക് തി​രി​ക്കും.

## Article Content

**കു​വൈ​ത്ത് സി​റ്റി:** ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന 18ാമ​ത് ജി.​സി.​സി ക​ൺ​സ​ൽ​ട്ടേ​റ്റി​വ് മീ​റ്റി​ങ്ങി​ലും ഗ​ൾ​ഫ്-​മ​ധ്യേ​ഷ്യ ഉ​ച്ച​കോ​ടി​യി​ലും അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ പ്ര​തി​നി​ധി​യാ​യി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പ​​ങ്കെ​ടു​ക്കും. ഇ​തി​നാ​യി ബു​ധ​നാ​ഴ്ച അ​ദ്ദേ​ഹം സൗ​ദി​യി​ലേ​ക്ക് തി​രി​ക്കും.

ഉ​ച്ച​കോ​ടി​യി​ൽ കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തെ കി​രീ​ടാ​വ​കാ​ശി ന​യി​ക്കും. മേ​ഖ​ല​യി​ലും അം​ഗ​രാ​ഷ്ട്ര​ങ്ങ​ൾ​ക്കി​ട​യി​ലും സ​ഹ​ക​ര​ണം വ​ള​ർ​ത്തു​ന്ന​തി​ലും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​കും ഉ​ച്ച​കോ​ടി. പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു​വാ​യ വ​ള​ർ​ച്ച​യു​ടെ​യും സ​മൃ​ദ്ധി​യു​ടെ​യും വ​ഴി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​മു​ള്ള ആ​ലോ​ച​ന​ക​ളും ഉ​ച്ച​കോ​ടി​യി​ലു​ണ്ടാ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131660/kuwaitcrownprince-participates-in-gccsummit-held-in-jeddah-will)