---
title: "#sharjah | ഷാ​ർ​ജ​യി​ൽ വ്യാ​ഴാ​ഴ്ച സൗ​ജ​ന്യ പാ​ർ​ക്കി​ങ് "
english_title: "#sharja #parking #Sharjah #fee"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131680/sharja-parking-sharjah-free"
published_at: "2023-07-19T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7790423ccf_free.jpg"
keywords: []
---

# #sharjah | ഷാ​ർ​ജ​യി​ൽ വ്യാ​ഴാ​ഴ്ച സൗ​ജ​ന്യ പാ​ർ​ക്കി​ങ് 

> **Lead Summary:** **ഷാ​ർ​ജ: **ഹി​ജ്​​റ പു​തു​വ​ത്സ​ര ദി​ന​മാ​യ വ്യാ​ഴാ​ഴ്​​​ച ന​ഗ​ര​ത്തി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. എ​മി​റേ​റ്റി​ൽ വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

## Article Content

**ഷാ​ർ​ജ: **ഹി​ജ്​​റ പു​തു​വ​ത്സ​ര ദി​ന​മാ​യ വ്യാ​ഴാ​ഴ്​​​ച ന​ഗ​ര​ത്തി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. എ​മി​റേ​റ്റി​ൽ വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ബ്ലൂ ​പാ​ർ​ക്കി​ങ്​ ബോ​ർ​ഡു​ക​ൾ പ​തി​ച്ച, ഏ​ഴു​ദി​വ​സ​വും പാ​ർ​ക്കി​ങ്​ ഫീ​സ്​ അ​ട​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ സൗ​ജ​ന്യം ല​ഭി​ക്കു​ക​യി​ല്ല. ഷാ​ർ​ജ​യി​ലെ പൊ​തു​മേ​ഖ​ല​ക്ക്​ ഹി​ജ്​​റ പു​തു​വ​ത്സ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ നാ​ലു​ദി​വ​സ അ​വ​ധി​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ്​ അ​വ​ധി ക​ഴി​ഞ്ഞ്​ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131680/sharja-parking-sharjah-free)