---
title: "#DeiraClockTower |ദേ​ര ക്ലോ​ക്ക്​ ട​വ​റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു "
english_title: "#DeiraClockTower #renovation works in progress"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131689/deiraclocktower-renovation-works-in-progress"
published_at: "2023-07-19T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b78077c1044_deiraclocktower.jpg"
keywords: []
---

# #DeiraClockTower |ദേ​ര ക്ലോ​ക്ക്​ ട​വ​റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു 

> **Lead Summary:** **ദു​ബൈ: **ന​ഗ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്ക്​ നി​ശ്ശ​ബ്​​ദ​സാ​ക്ഷി​യാ​യ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ദേ​ര ക്ലോ​ക്ക്​ ട​വ​റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ദു​ബൈ​യു​ടെ ഭാ​വി സാ​മ്പ​ത്തി​ക, ന​ഗ​ര​വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. മേ​യി​ലാ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. ​

## Article Content

**ദു​ബൈ: **ന​ഗ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്ക്​ നി​ശ്ശ​ബ്​​ദ​സാ​ക്ഷി​യാ​യ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ദേ​ര ക്ലോ​ക്ക്​ ട​വ​റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ദു​ബൈ​യു​ടെ ഭാ​വി സാ​മ്പ​ത്തി​ക, ന​ഗ​ര​വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. മേ​യി​ലാ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. ​

ക്ലോ​ക്ക്​ ട​വ​റി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ​നി​ല​വി​ൽ ട​വ​റി​ന്​ ചു​റ്റു​മു​ള്ള റൗ​ണ്ട്​ എ​ബൗ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. പൂ​ന്തോ​ട്ടം മ​നോ​ഹ​ര​മാ​ക്ക​ൽ, നി​ല​ത്ത്​ പു​തി​യ ക​ല്ലു​ക​ൾ പ​തി​ക്ക​ൽ, ബ​ഹു​വ​ർ​ണ വെ​ളി​ച്ച സം​വി​ധാ​നം ഒ​രു​ക്ക​ൽ, ഫൗ​ണ്ടേ​ഷ​ൻ പു​തു​ക്ക​ൽ എ​ന്നി​വ​യാ​ണ്​ ഇ​നി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

1963ൽ ​നി​ർ​മി​ത​മാ​യ ക്ലോ​ക്ക്​ ട​വ​ർ ഉ​മ്മു ഹു​റൈ​ർ സ്​​ട്രീ​റ്റി​നും ആ​ൽ മ​ക്​​തൂം സ്​​ട്രീ​റ്റി​നും ഇ​ട​യി​ലെ ക​വ​ല​യി​ലാ​ണ്​ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ലാ​ൻ​ഡ്​​മാ​ർ​ക്കു​ക​ളെ​ല്ലാം ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ​ക്ലോ​ക്ക്​ ട​വ​റി​നും പു​തു​മോ​ടി വ​രു​ത്തു​ന്ന​തെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131689/deiraclocktower-renovation-works-in-progress)