---
title: "#oommenchandy | ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രവാസി സംഘടനകൾ"
english_title: "#Expatriate #organizations #condole # demise #OommenChandy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131723/expatriate-organizations-condole-demise-oommenchandy"
published_at: "2023-07-19T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b791cb167a4_oommen_chandy.jpg"
keywords: []
---

# #oommenchandy | ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രവാസി സംഘടനകൾ

> **Lead Summary:** **ത​നി​മ അനുശോചിച്ചു****

## Article Content

**ത​നി​മ അനുശോചിച്ചു****

ദ​മ്മാം​: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ത​നി​മ സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ചി​ച്ചു. രാ​ഷ്​​ട്രീ​യ​ത്തി​നു​വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച ജ​ന​കീ​യ​നാ​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന്​ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ ത​നി​മ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളോ​ട് ഇ​ട​പ​ഴ​കു​ക​യും ജ​ന​മ​ധ്യ​ത്തി​ൽ​നി​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത ജ​ന​കീ​യ​നാ​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ അ​ദ്ദേ​ഹം ന​ട​ത്തി​യ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി മ​റ്റു മു​ഖ്യ​മ​ന്ത്രി​മാ​രി​ൽ​നി​ന്നും അ​ദ്ദേ​ഹ​ത്തെ വ്യ​ത്യസ്തനാക്കി . പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ലും നേ​രി​ട്ട് ഇ​ട​പെ​ടു​ക​യും പ​രി​ഹാ​ര​ത്തി​നാ​യി പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​​ന്റെ വേ​ർ​പാ​ടി​ൽ ദുഃ​ഖി​ക്കു​ന്ന കു​ടും​ബ​ത്തി​ന്റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​യും വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്നു.

വേ​ർ​പാ​ട് ക​ന​ത്ത ന​ഷ്​​ടം-ഒ.​ഐ.​സി.​ സി**

റി​യാ​ദ്​: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​ക​സ്​​മി​ക നി​ര്യാ​ണം കേ​ര​ള ജ​ന​ത​ക്ക് ക​ന​ത്ത ന​ഷ്​​ട​മാ​ണെ​ന്ന് ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ല​ളി​ത​മാ​യ ജീ​വി​ത​വും സ്നേ​ഹ​മ​സൃ​ണ​മാ​യ സ​മീ​പ​ന​വും ജ​ന​ക്ഷേ​മ​ത്തി​നാ​യു​ള്ള ഊ​ർ​ജ​സ്വ​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ഴി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ നേ​താ​വാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി. 24 മ​ണി​ക്കൂ​റും ജ​ന​സേ​വ​ന​ത്തി​നാ​യി നീ​ക്കി​വെ​ച്ച ഉ​മ്മ​ൻ ചാ​ണ്ടി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മാ​തൃ​ക​യാ​ണ്. ക്രൂ​ര​മാ​യ വേ​ട്ട​യാ​ട​ലു​ക​ളെ സൗ​മ്യ​നാ​യി നേ​രി​ട്ട അ​ദ്ദേ​ഹം എ​തി​രാ​ളി​ക​ളോ​ടു​പോ​ലും കാ​ലു​ഷ്യ​മി​ല്ലാ​തെ പെ​രു​മാ​റി. കേ​ര​ള സ​മൂ​ഹ​ത്തെ മ​തേ​ത​ര​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു.

** കേ​ളി അ​നു​ശോ​ചി​ച്ചു **

റി​യാ​ദ്: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യും കേ​ളി കു​ടും​ബ​വേ​ദി​യും അ​നു​ശോ​ചി​ച്ചു. വി​ദ്യാ​ർ​ഥി യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന് രാ​ഷ്‌​ട്രീ​യ രം​ഗ​ത്തും ഭ​ര​ണ​ത​ല​ത്തി​ലും ത​​ന്റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ളി സെ​ക്ര​ട്ടേ​റി​യ​റ്റും കു​ടും​ബ​വേ​ദി സെ​ക്ര​ട്ടേ​റി​യ​റ്റും സം​യു​ക്ത​മാ​യി ഇ​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

** ന​ഴ്​​സ​സ്​ അ​സോ​സി​യേ​ഷ​ൻ **

റി​യാ​ദ്​: കേ​ര​ളം ക​ണ്ട​തി​ൽ​വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യും പാ​വ​ങ്ങ​ളു​ടെ അ​ത്താ​ണി​യും വി​ശി​ഷ്യ ന​ഴ്സി​ങ്​ സ​മൂ​ഹ​ത്തി​ന് എ​ക്കാ​ല​വും ഒ​രു ക​രു​ത​ലും കൈ​ത്താ​ങ്ങു​മാ​യി​രു​ന്ന ജ​ന​നാ​യ​ക​നെ​യാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ മ​ല​യാ​ള​ക്ക​ര​ക്ക്​ ഒ​ന്നാ​കെ ന​ഷ്​​ട​മാ​യ​തെ​ന്ന് സൗ​ദി ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ്: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ (പി.​എം.​എ​ഫ്) അ​നു​ശോ​ചി​ച്ചു. കേ​ര​ള​ത്തി​​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും വി​ക​സ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​​ന്റേ​താ​യ വ​ലി​യ ഒ​രു പ​ങ്ക് ഉ​ണ്ടാ​യി​രു​ന്നു. പൊ​തു​ഭ​ര​ണം താ​ഴെ​ത്ത​ട്ടി​ലേ​ക്ക് എ​ത്തി​ച്ച്​ ജ​ന​ങ്ങ​ൾ​ക്ക് അ​ന​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ഫ​യ​ലി​ൽ കു​രു​ങ്ങാ​തെ യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​​ന്റെ ഭ​ര​ണ​കാ​ല​ത്ത് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ൾ എ​പ്പോ​ഴും കേ​ൾ​ക്കാ​നും പ​രി​ഹ​രി​ക്കാ​നും ഉ​മ്മ​ൻ‌ ചാ​ണ്ടി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന്​ പി.​എം.​എ​ഫ് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

** ന​വോ​ദ​യ റി​യാ​ദ് **

റി​യാ​ദ്​: അ​സാ​ധാ​ര​ണ നേ​തൃ​പാ​ട​വം ഉ​ണ്ടാ​യി​രു​ന്ന ജ​ന​നേ​താ​വി​നെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്​​ട​മാ​കു​ന്ന​തെ​ന്ന്​ റി​യാ​ദി​ലെ ന​വോ​ദ​യ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ലെ ഈ ​ചാ​ണ​ക്യ​ന്റെ വി​യോ​ഗ​ത്തി​ലൂ​ടെ തി​ക​ഞ്ഞ മ​തേ​ത​ര​വാ​ദി​യാ​യ ഒ​രു കോ​ൺ​ഗ്ര​സ്​ നേ​താ​വി​നെ കൂ​ടി​യാ​ണ് ന​ഷ്​​ട​പ്പെ​ടു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഗാ​ധ​മാ​യ ദുഃ​ഖ​ത്തി​ൽ ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​രും പ​ങ്കു​ചേ​രു​ന്ന​താ​യും കു​റി​പ്പി​ൽ പ​റ​ഞ്ഞു.

** ഒ.​ഐ.​സി.​സി സൗ​ദി ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി **

അ​ബ​ഹ: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി സൗ​ദി ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. മേ​ഖ​ല ക​മ്മി​റ്റി പ​ദ​വി കെ.​പി.​സി.​സി അം​ഗീ​ക​രി​ച്ച​ത്​ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണെ​ന്നും അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. പി​തൃ​തു​ല്യ​നാ​യ രാ​ഷ്​​ട്രീ​യ ഗു​രു​വി​നെ​യാ​ണ് ന​ഷ്​​ട​മാ​യ​തെ​ന്ന്​ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ പ​റ​ഞ്ഞു. മേ​ഖ​ല ക​മ്മി​റ്റി ഇ​ട​പെ​ട്ട നൂ​റു​ക​ണ​ക്കി​ന്​ കേ​സു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ സാ​ധി​ച്ചു. ബീ​ഷ ജ​യി​ലി​ൽ മൂ​ന്നു​ ല​ക്ഷം റി​യാ​ൽ മോ​ച​ന​ദ്ര​വ്യം ന​ൽ​കാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷാ​ജി മോ​ന് ജ​യി​ൽ​മോ​ച​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ തു​ക സ്വ​രൂ​പി​ച്ചു​ന​ൽ​കി​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131723/expatriate-organizations-condole-demise-oommenchandy)