---
title: "#dubai | ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക്​ 356 വി​ശ്ര​മ​കേ​ന്ദ്രം ഒരുക്കി ദുബൈ"
english_title: "#Dubai #prepares #356 #restcenters #for delivery riders "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131731/dubai-prepares-356-restcenters-for-delivery-riders"
published_at: "2023-07-19T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b794ae94597_delivery.jpg"
keywords: []
---

# #dubai | ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക്​ 356 വി​ശ്ര​മ​കേ​ന്ദ്രം ഒരുക്കി ദുബൈ

> **Lead Summary:** **ദു​ബൈ: [ **ഡെ​ലി​​വ​റി റൈ​ഡ​ർ​മാ​ർ​ക്കാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി നി​ർ​മി​ച്ച വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 356 ആ​യ​താ​യി മാ​ന​വ വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വേ​ന​ൽ​ക്കാ​ല​ത്ത്​ ഡെ​ലി​വ​റി റൈ​ഡേ​ഴ്​​സി​ന്​ ക​ടു​ത്ത ചൂ​ടി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം ​ന​ൽ​കു​ന്ന​തി​നാ​യു​ള്ള അ​വ​ശ്യ​സേ​വ​ന​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ്​ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

## Article Content

**ദു​ബൈ: [ **ഡെ​ലി​​വ​റി റൈ​ഡ​ർ​മാ​ർ​ക്കാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി നി​ർ​മി​ച്ച വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 356 ആ​യ​താ​യി മാ​ന​വ വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വേ​ന​ൽ​ക്കാ​ല​ത്ത്​ ഡെ​ലി​വ​റി റൈ​ഡേ​ഴ്​​സി​ന്​ ക​ടു​ത്ത ചൂ​ടി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം ​ന​ൽ​കു​ന്ന​തി​നാ​യു​ള്ള അ​വ​ശ്യ​സേ​വ​ന​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ്​ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

രാ​ജ്യ​ത്ത്​ വേ​ന​ൽ ക​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ൺ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15 വ​രെ മൂ​ന്നു മാ​സം യു.​എ.​ഇ​യി​ൽ ഉ​ച്ച​വി​ശ്ര​മ​നി​യ​മം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ക​ൽ വെ​യി​ല​ത്ത്​ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഉ​ച്ച​ക്ക്​ 12.30 മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു മ​ണി​വ​രെ​ വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131731/dubai-prepares-356-restcenters-for-delivery-riders)