---
title: "#saudi | സൗദി - യു.എ.ഇ അതിർത്തിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം; എട്ട് പേർക്ക് പരിക്ക്"
english_title: "#Five dead # collided # Saudi-UAE border # Eight people # injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131761/five-dead-collided-saudi-uae-border-eight-people-injured"
published_at: "2023-07-19T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7a9d9b8f56_accident.jpg"
keywords: []
---

# #saudi | സൗദി - യു.എ.ഇ അതിർത്തിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം; എട്ട് പേർക്ക് പരിക്ക്

> **Lead Summary:** **റിയാദ്: [ **സൗദി - യു.എ.ഇ അതിർത്തിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. എട്ട് പേർക്ക് പരിക്ക് . ബത്ഹ - ഹറദ് റോഡിലാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചത്. യു.എ.ഇയില്‍ നിന്ന് 12 പേരുമായെത്തിയ കാറും ഏഴംഗ സൗദി കുടുംബം സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.അതിൽ ഒരു കാറിന് തീപിടിക്കുകയും ചെയ്തു.

## Article Content

**റിയാദ്: [ **സൗദി - യു.എ.ഇ അതിർത്തിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. എട്ട് പേർക്ക് പരിക്ക് . ബത്ഹ - ഹറദ് റോഡിലാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചത്. യു.എ.ഇയില്‍ നിന്ന് 12 പേരുമായെത്തിയ കാറും ഏഴംഗ സൗദി കുടുംബം സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.അതിൽ ഒരു കാറിന് തീപിടിക്കുകയും ചെയ്തു.

ഉടൻ തന്നെ ഹൈവേ പോലീസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കണമെന്നും മൃതദേഹങ്ങള്‍ അടക്കുന്നതിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131761/five-dead-collided-saudi-uae-border-eight-people-injured)